Latest News

പൂജാകര്‍മ്മങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂജാകര്‍മ്മങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.[www.malabarflash.com]

കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തിരുവനന്തപുരം പേട്ടയില്‍, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സംസ്ഥാന പോലീസ് മേധാവിയും ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  ജൂണില്‍ തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പ് കോടതിയില്‍ കേസ് പരിഗണിക്കും.

നേരത്തെ സംഭവത്തില്‍ സ്വാമിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പെണ്‍കുട്ടിക്ക് മാനസിക സമ്മര്‍ദം അതിജീവിക്കാന്‍ സാധിക്കുന്ന വിധം ആശ്വാസ നടപടികള്‍ കൊക്കൊള്ളുമെന്നും ആവശ്യമെങ്കില്‍ നിയമ സഹായം ലഭ്യമാക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.