Latest News

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

തലശ്ശേരി: ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും.[www.malabarflash.com]

പൊന്‍കുന്നം സ്വദേശിയും നിലവില്‍ തിരുമേനി പ്രാപൊയിലിലെ താമസക്കാരനുമായ പത്താലില്‍ കാരോട് ജയന്‍ എന്ന ജയകുമാറിനെ(40) യാണ് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് ശിക്ഷിച്ചത്.
കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ച കുറ്റത്തിന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.
2008 ജൂലൈ 28ന് രാത്രി പത്തരമണിക്ക് വീട്ടില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. ജയകുമാറിന്റെ ഭാര്യ ആനിക്കാട്ട് പറമ്പില്‍ സിന്ധുവിനെ(30) കഴുത്തില്‍ കേബിള്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി തുണ്ടം തുണ്ടമാക്കി ചാക്കില്‍ കെട്ടി നശിപ്പിക്കാന്‍ ശ്രമിച്ചുവെ ന്നാണ് കേസ്. 

രണ്ട് മക്കളുടെ മാതാവും മറ്റൊരാളുടെ ഭാര്യയുമായിരുന്ന സിന്ധുവിനെ 2005 ഡിസംബര്‍ 31നാണ് ജയന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. കാഞ്ഞിരംപള്ളി സോമനാഥന്‍ നായരുടെ പരാതിപ്രകാരമാണ് പോലീസ് കേസ്.
വര്‍ഗ്ഗീസ് രാധാമണി, കെ പി വത്സന്‍, ഡോ എസ് ഗോപാലകൃഷ്ണപിള്ളി, പോലീസ് ഓഫീസര്‍മാരായ മുരളീധരന്‍ നായര്‍, വി കെ രമേശന്‍, ജോഷി ജോസഫ്, എം അബ്ദുള്‍ വഹാബ്, പി സതീശന്‍ തുടങ്ങിയവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ എം ജെ ജോണ്‍സണ്‍ ഹാജരായി.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.