Latest News

കളനാട്ടെ വധശ്രമം: രേഖകളില്‍ കൃത്രിമം നടത്തിയെന്ന് പരാതി; ഡോക്ടര്‍ക്കും രണ്ടു പേര്‍ക്കുമെതിരെ കേസ്

ഉദുമ: അംഗപരിമിതനായ യുവാവിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളുടെ സമ്മര്‍ദത്തിന് വഴങ്ങി ആസ്പത്രി രേഖകളില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കും രണ്ടുപേര്‍ക്കുമെതിരെ പോലീസ്  കേസെടുത്തു.[www.malabarflash.com]

മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലെ ഡോക്ടര്‍ക്കും കളനാട്ടെ ഖത്തര്‍ ബഷീര്‍ എന്ന അബ്ദുല്‍ ബഷീര്‍, അബ്ദുല്ല കളനാട് എന്നിവര്‍ക്കുമെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
കളനാട്ടെ മുഹമ്മദ് സിറാജിനെ അക്രമിച്ച സംഭവത്തില്‍ ആസ്പത്രി രേഖകളില്‍ കൃത്രിമം നടത്തിയെന്ന പരാതിയിലാണ് കേസ്. 

ഏപ്രില്‍ 26ന് രാവിലെ കളനാട് വെച്ചാണ് മുഹമ്മദ് സിറാജ് ക്രൂരമായി അക്രമിക്കപ്പെട്ടത്. മംഗളൂരുവിലെ ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 

സിറാജിന് നല്‍കിയ വൂണ്‍ഡ് സര്‍ട്ടിഫിക്കറ്റില്‍ ഗുരുതരമായ പരിക്കുള്ളതായും ഇത് അക്രമത്തില്‍ സംഭവിച്ചതാണെന്നും രേഖപ്പെടുത്തിയിരുന്നെങ്കിലും പോലീസിന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പരിക്ക് മുമ്പ് സംഭവിച്ചതാകാമെന്ന് ചേര്‍ത്തിട്ടുണ്ടെന്നും ഇത് പ്രതികള്‍ ഗൂഢാലോചന നടത്തി രേഖപ്പെടുത്തിയതാണെന്നുമാണ് പരാതി. 

സിറാജിന്റെ സഹോദരന്‍ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. 

ജല അതോറിറ്റിയുടെ പൈപ്പ്‌ലൈനില്‍ നിന്ന് കുടിവെള്ളം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് വിവരം നല്‍കിയെന്ന് ആരോപിച്ചാണത്രെ സിറാജിനെ അക്രമിച്ചത്. തന്നെ അക്രമിച്ചതിനും ഗൂഢാലോചന നടത്തിയതിനുമെതിരെ സിറാജ് മനുഷ്യാവകാശ കമ്മീഷനും വികലാംഗ കമ്മീഷനും പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ജൂണ്‍ 8ന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാദം കേള്‍ക്കും.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.