കാഞ്ഞങ്ങാട്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് റെയില്‍വേ മേല്‍പ്പാലം പണിയാന്‍ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും നീലേശ്വരം പള്ളിക്കരയില്‍ റെയില്‍വേ മേല്‍പ്പാലം പണി നാലുവരി പാതക്കൊപ്പം ആരംഭിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് കെ കുഞ്ഞിരാമന്‍ എംഎല്‍എയെ അറിയിച്ചു.[www.malabarflash.com]
ഡിപിആര്‍, കിഫ്ബി എന്നിവയുടെ പരിഗണനയിലാണ് കോട്ടിക്കുളം മേല്‍പ്പാലമുള്ളത്. പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തോടൊപ്പം കണ്ണൂര്‍ ചൊവ്വ, നടാല്‍ എന്നിവിടങ്ങളിലും റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നാലുവരി പാതക്കൊപ്പം തന്നെ ആരംഭിക്കും.
സംസ്ഥാനത്ത് ഇപ്പോള്‍ ദേശീയപാതയില്‍ റെയില്‍വേ മേല്‍പ്പാലം ഇല്ലാത്തത് നീലേശ്വരം പള്ളിക്കരയില്‍ മാത്രമാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ ദേശീയപാതയില്‍ റെയില്‍വേ മേല്‍പ്പാലം ഇല്ലാത്തത് നീലേശ്വരം പള്ളിക്കരയില്‍ മാത്രമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment