കാസര്‍കോട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് മേയ് അഞ്ച്, ആറ്,ഏഴ് തീയതികളിൽ പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിക്കുന്ന മലബാർ രാജ്യാന്തര പട്ടം പറത്തൽ മേളയില്‍ ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന കാര്‍റാലി താരമാമായ മൂസ ഷരീഫിന്റെ ബീച്ച് ഡ്രൈവ് കാണികള്‍ക്ക് ഹരം പകരും.[www.malabarflash.com ]
ജില്ലാ ഭരണകൂടത്തിന്റെയും ബിആർഡിസിയുടെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് മലബാര്‍ കൈറ്റ് ഫെസ്റ്റ് നടത്തുന്നത്.
6ന് രാവിലെ ഒമ്പത് മണി മുതല്‍ 12 മണിവരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണിവരെയുമാണ് മൂസാ ഷരീഫിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സ്പോട്ടിന്റെയും കെ എല്‍ 14 മോട്ടോര്‍ ക്ലബ്ബിന്റെയും മത്സരം നടത്തുന്നത്.
ഫോര്‍ വീല്‍, ടു വീല്‍ എന്നിവയുടെ പതിനഞ്ചോളം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പികുന്നത്. മലബാറിലെ ഏറ്റവും വലിയ മോട്ടോര്‍ സ്‌പോര്‍ട്സ് ആണ് ബേക്കലില്‍ നടക്കുന്നത്.
250ല്‍ ഏറെ ദേശീയ-അന്തര്‍ ദേശീയ കാര്‍ റാലികളില്‍ പങ്കെടുത്ത മൂസ ഷരീഫ് നിരവധി തവണ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. സുരുക്ഷിതമായ ഡ്രൈവിംഗ് സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലബാര്‍ കൈറ്റ് ഫെസ്റ്റില്‍ മോട്ടോര്‍ സ്പോര്‍ട്സ് ഉള്‍പ്പെടുത്തിയതെന്ന് പ്രോഗ്രാം ഡയറക്ടര്‍മാരായ അഷ്‌റഫ് കൊളവയലും ശുക്കൂര്‍ ബെസ്റ്റോയും അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെയും ബിആർഡിസിയുടെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് മലബാര്‍ കൈറ്റ് ഫെസ്റ്റ് നടത്തുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment