Latest News

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ തോല്‍വി: ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് സമന്‍സ്‌

കൊ​ച്ചി: മ​ഞ്ചേ​ശ്വ​ര​ത്തെ പി.​ബി. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ 24 ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് സ​മ​ൻ​സ് അ​യ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.[www.malabarflash.com] 

ഈ ​ഹ​ർ​ജി​യി​ൽ 43 പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് സ​മ​ൻ​സ് അ​യ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന അ​ബ്ദു​ൾ റ​സാ​ഖ് 56, 870 വോ​ട്ടും കെ. ​സു​രേ​ന്ദ്ര​ൻ 56, 781 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. 89 വോ​ട്ടു​ക​ൾ​ക്കാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ മ​രി​ച്ചു​പോ​യ​വ​രു​ടെ​യും വി​ദേ​ശ​ത്തു​ള്ള​വ​രു​ടെ​യും പേ​രി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ടു ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​രോ​പി​ക്കു​ന്നു.

ആ​രോ​പ​ണ​വി​ധേ​യ​മാ​യ ബൂ​ത്തു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് എ​റ​ണാ​കു​ള​ത്തെ​ത്തി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.