Latest News

നാട്ടറിവും പാട്ടറിവുമായി തണൽ വേനലവധി ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി

ഉദുമ: നാട്ടറിവും പാട്ടറിവുമായി തണൽ വേനലവധി ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി.ഓക്സിജൻ ഇന്ത്യയാണ് രണ്ടു ദിവസത്തെ തണൽ വേനലവധിക്കാലം ഉദുമ ഉദയമംഗലം ചെരിപ്പാടി കാവിൽ നടത്തിയത്. [www.malabarflash.com]

കമ്പ്യൂട്ടറിലും മൊബൈലിലും ഗെയിം കളിച്ചും ടിവിക്ക്മുന്നിൽ ചടഞ്ഞിരുന്നും അവധിക്കാലം കഴിച്ചു പോരുന്ന കുട്ടികളുടെ മനസിനും ശരീരത്തിനും ഉണർവ് പകരുന്നതാണ് ക്യാമ്പ്. ചെരിപ്പാടി കാവിന്റെ തണുപ്പിൽ കുട്ടികൾ നാട്ടു നന്മകൾ മതി വോളം കണ്ടും കേട്ടും ആസ്വദിച്ചു. ക്യാമ്പ് വീക്ഷിക്കാൻ മുതിർന്നവരും എത്തിയിരുന്നു.


ആദ്യ ദിനത്തിൽ നാട്ടുവർത്തമാനമാനത്തോടെയാണ് ക്യാമ്പ് തുടങ്ങിയത്. റഹ് മാൻ തായലങ്ങാടി, ഡോ: പി.എ. അബൂബക്കർ , ഷെരീഫ് കുരിക്കൾ കുട്ടികളോട് നാട്ടുവർത്തമാനം പറഞ്ഞ് ക്യാമ്പിനെ ഹരം കൊള്ളിച്ചു . തുടർന്ന് നടന്ന കുരുത്തോലക്കളരിയിൽ പണ്ടാരത്തിൽ അമ്പു കുട്ടികൾക്ക് പരിശീലനം നൽകി.ചിത്രം വരയിൽ ബറോഡ എം.എസ് യൂണിവേഴ്സിറ്റിയിലെ അനിൽ തമ്പായി, ഒപ്പരത്തിൽ ബാലചന്ദ്രൻ കൊട്ടോടി, പാട്ടറി വിൽ , സംഗീത സംവിധായകൻ അറക്കൽ നന്ദകുമാർ , നാട്ടുഭാഷയിൽ ഡോ: അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം പങ്കെടുത്തു.

വൈകുന്നേരം ഉദുമ ബസാറിൽ അറക്കൽ നന്ദകുമാറിന്റെ സംഗീത സായാഹ്നം ആസ്വാദകർക്ക് പുതിയൊരു അനുഭവമായി. റഹ് മാൻ പൊയ്യയിൽ ആമുഖം നടത്തി.

ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കൊയക്കട്ടയിൽ ചിത്രകാരൻ കെ.എ ഗഫൂർ, എഴുത്തുകാരൻ പ്രൊഫ: എം.എ. റഹ് മാൻ, കവി ദിവാകരൻ വിഷ്ണു മംഗലം പങ്കെടുത്തു . നാട്ടുവൈദ്യത്തിന്റെയും നാട്ടറിവുകളുടെയും അക്ഷയഖനിയായ അന്നമ്മ ദേവസ്യ മുക്കം കുട്ടികളുമായിസംവദിച്ചു. നിരവധി ഔഷധ ചെടികളെ പറ്റി കുട്ടികൾക്ക് അറിവു പകർന്നു നൽകി. കച്ചറ യി ൽ നിന്നും എന്ന പരിപാടിയിൽ ന്യൂഡൽഹി ഐ.ഐ.ടി യിലെ സുബിൻ പാഴ്വസ്തുക്കൾ കൊണ്ട് കളിപ്പാട്ടം ഉണ്ടാക്കുന്ന രീതി പറഞ്ഞു കൊടുത്തു.

സമാപന സമ്മേളനത്തിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓക്സിജൻ ഇന്ത്യ പ്രസിഡണ്ട് രഘുനാഥ് അധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ പി.വി.മനോജ് കുമാർ സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സന്തോഷ്‌കുമാർ, കെ.പ്രഭാകരൻ, ഓക്സിജൻ ഇന്ത്യ കൺവീനർ പി.വിശാലാക്ഷൻ പ്രസംഗിച്ചു.





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.