Latest News

ഫോണിനൊപ്പം ഒരു വർഷ സൗജന്യ ഇന്റർനെറ്റ് ; മൈക്രോമാക്സ് ക്യാൻവാസ് -2 ഇന്ത്യൻ വിപണിയിൽ എത്തി

ന്യൂഡല്‍ഹി: മൈക്രോമാക്‌സ് തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ആയ ക്യാന്‍വാസ്2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫോണിന് കൂടെ ഒരു വര്‍ഷത്തെ സൗജന്യ 4ഏ ഡാറ്റയും എയര്‍ടെല്‍ ന്റെ സഹായത്തോടെ നല്‍കുന്നു.[www.malabarflash.com] 
11,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില.
ഗോറില്ല ഗ്ലാസിന്റെ സംരക്ഷണമുള്ള അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ,

1.3 ജിഗാഹെഡ്‌സിന്റെ ക്വാഡ് – കോര്‍ പ്രോസസ്സര്‍, 3 ജി ബി റാം, 16 ജി ബി റോം സ്‌റ്റോറേജ്, മെമ്മറി 64 ജി ബി വരെ ദീര്‍ഘിപ്പിക്കാനുള്ള സൗകര്യം, 13 മെഗാപിക്‌സലിന്റെ പിന്‍കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറ, ആന്‍ഡ്രോയിഡ് ന്യൂഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം, വൈ ഫൈ, ബ്ലുടൂത്ത്, ജി പി എസ് തുടങ്ങിയ കണക്റ്റിവിറ്റി എന്നിവയാണ് പുതിയ ഫോണിന്റെ സവിശേഷതകള്‍. 3050 എം എഎച്ചിന്റേതാണ് ബാറ്ററി.

ഈ വിലയില്‍ ഗോറില്ല ഗ്ലാസ് ഫൈവിന്റെ സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഫോണായിരിക്കും കാന്‍വാസ് 2 എന്നും എയര്‍ടെല്ലുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഫോണ്‍ പുറത്തിറക്കി മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.

Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.