Latest News

100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍ ! ലോകത്തെ ഞെട്ടിച്ച് സിറിയന്‍ യുവാക്കള്‍

ഡമാസ്‌ക്‌സ്: ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് ജീവിതം മുള്‍മുനയിലായ ഒരു നാട്ടില്‍ നിന്നും ലോകത്തെ ഞെട്ടിക്കുന്ന വാർത്ത.[www.malabarflash.com]

മരണത്തെ മുഖാമുഖം കണ്ടു ദിവസങ്ങള്‍ തള്ളി നീക്കുന്നതിനിടയിലും മാലിന്യങ്ങള്‍ തനി നാടന്‍ രീതിയില്‍ സംസ്‌കരിക്കാന്‍ ഒരു സംഘം ചെറുപ്പക്കാര്‍ നടത്തിയ ശ്രമം പ്ലാസ്റ്റിക്കിനെ ഇന്ധന രൂപത്തിലേക്ക് മാറ്റാമെന്ന കണ്ടുപിടുത്തത്തിലെത്തിക്കുകയായിരുന്നു.

100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് സിറിയന്‍ യുവാക്കള്‍ പറയുന്നത്.

യുദ്ധവും ദുരിതവും സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും സിറിയന്‍ ഗ്രാമങ്ങളെ മുഴുപ്പട്ടിണിയിലാക്കി. ഇന്ധനവില പിടിച്ചാല്‍ കിട്ടാത്തത്ര ഉയര്‍ന്നതോടുകൂടി കാര്‍ഷികാവശ്യത്തിന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനം കിട്ടാതായി. കൃഷി നശിക്കാതിരിക്കാന്‍ എന്തുചെയ്യുമെന്ന ആലോചനയാണ് ഒരു സംഘം യുവാക്കളുടെ മനസ്സില്‍ പ്ലാസ്റ്റിക്കിനെ പെട്രോളാക്കാം എന്ന ആശയത്തിലെത്തിച്ചത്. മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് എണ്ണശാലയെപ്പറ്റി ഇപ്പോഴാണ് പുറംലോകം അറിയുന്നത്.

മുന്‍നിര്‍മാണ തൊഴിലാളി അബു കാസിമാണ് ലോകത്തിനു മാതൃകയാകുന്ന പദ്ധതിയുടെ അമരത്ത്. ഇന്ധനക്ഷാമം കടുത്തപ്പോള്‍ അബു ചെറിയൊരു ഫാക്ടറി ഒരുക്കി. വിഡിയോയികളിലൂടെ നേടിയ അറിവും സ്വയം നേടിയ അറിവുകളും ചേര്‍ത്തുവച്ചാണ് പദ്ധതി തയാറാക്കിയത്. പ്ലാസ്റ്റിക് ഉയര്‍ന്ന ചൂടില്‍ ഉരുക്കിയാണ് ഇന്ധനം വേര്‍തിരിക്കുന്നത്. അപകടമേറിയതും ജാഗ്രത വേണ്ടതുമാണ് ഇത്.

ഹുക്ക വലിക്കാനുള്ള ചെറിയ വിശ്രമമേ കിട്ടാറുള്ളൂവെന്നു അബു കാസിമിന്റെ മകന്‍ ഇരുപത്തിയെട്ടുകാരന്‍ അബു ഫഹദ് പറയുന്നു. കാസിമിനെ കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും ബന്ധുക്കളും ഇവിടെ പണിയെടുക്കുന്നുണ്ട്. വീട്ടുകാരും ബന്ധുക്കളുമാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്.

ഇന്ധനം ശുദ്ധീകരിച്ച് ഗാസലിന്‍, ഡീസല്‍, ബെന്‍സീന്‍, പെട്രോള്‍ എന്നിവയെടുക്കാം. 800 മുതല്‍ 1000 കിലോ വരെ പ്ലാസ്റ്റിക്കാണ് ദിവസവും ഉപയോഗിക്കുന്നത്. ഒരു ലീറ്റര്‍ ബെന്‍സീന്‍ 4.70 ഡോളറിനാണ് വില്‍ക്കുന്നത്. ഇഷ്ടം പോലെ ആവശ്യക്കാരുണ്ടെന്നും അബു കാസിം പറയുന്നു. കര്‍ഷകര്‍, ബേക്കറി ഉടമകള്‍ എന്നിവരാണ് പ്രധാന ആവശ്യക്കാര്‍. കാറുകളിലും ബൈക്കുകളിലും ഉപയോഗിക്കുന്നവരുമുണ്ട്.

ദിവസം 15 മണിക്കൂറിലേറെയാണ് ജോലി. പ്ലാസ്റ്റിക്കിന്റെ ശ്വാസം മുട്ടിക്കുന്ന പുകയില്‍ ജോലിയെടുക്കുന്നത് പ്രയാസമാണെങ്കിലും പൊതുസേവനമായാണ് ഈ തൊഴിലിനെ കാണുന്നതെന്നാണ് ജോലിക്കാര്‍ പറയുന്നത്.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.