മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മേല്‍പറമ്പ് വെല്‍ഫിറ്റ് ഫ്‌ളെഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ എ ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ ലക്കി സ്റ്റാര്‍ കീഴൂര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മുഹമ്മദന്‍സ് മൗവ്വലിനെ പരാജയപ്പെടുത്തി എന്‍ എ ട്രോഫിക്ക് മുത്തമിട്ടു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.[www.malabarflash.com]
റണ്ണേര്‍സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും എന്‍ എ അഷ്‌റഫ് വിതരണം ചെയ്തു. വ്യക്തികത മികവിനുള്ള ട്രോഫികള്‍ മജീദ് ചെമ്പിരിക്ക, കെ എം ഷാഫി, സി ബി ഹനീഫ എന്നിവര്‍ സമ്മാനിച്ചു. തമ്പ് ചാരിറ്റി ഫണ്ടിലേക്ക് സമാഹരിച്ച തുക ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ജലീല്‍ കോയ, തമ്പ് ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ ഇ എം ഇബ്രാഹിം ഹാജിക്ക് കൈമാറി.
സമാഹരിച്ച തുക അര്‍ഹരായ നാല് പേര്‍ക്ക് ചികിത്സാ ധനസഹായമായി നല്‍കുമെന്ന് ഭാരവാഹികളായ മജീദ് ചെമ്പിരിക്ക, അനൂപ് കളനാട് എന്നിവര്‍ അറിയിച്ചു. ട്രഷറര്‍ യൂസഫ് ബി എ നന്ദി പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment