ജയ്പുര്‍: മെഡിക്കല്‍, ഡെന്റല്‍ അഖിലേന്ത്യ പരീക്ഷയുടെ (നീറ്റ്) ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സര്‍ക്കാര്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ രാജസ്ഥാന്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.[www.malabarflash.com]
പത്തു വിദ്യാര്‍ഥികളില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതമാണ് സംഘം വാങ്ങിയത്. ഇവര്‍ ശനിയാഴ്ച വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയിരുന്നുവെങ്കിലും അവ വ്യാജമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പത്തു വിദ്യാര്‍ഥികളില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതമാണ് സംഘം വാങ്ങിയത്. ഇവര്‍ ശനിയാഴ്ച വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയിരുന്നുവെങ്കിലും അവ വ്യാജമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ജയ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് 13 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ബിഹാര്‍ കേന്ദ്രമാക്കിയ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പ്രത്യേക സംഘത്തിലെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment