Latest News

തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ മക്കയും മദീനയുമൊഴികെ സൗദി മുഴുവന്‍ ആക്രമിക്കുമെന്ന് ഇറാന്‍

റിയാദ്: ഇറാനെതിരെ സൗദി അറേബ്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ മക്കയും മദീനയും ഒഴികെ രാജ്യത്തെ മുഴുവന്‍ നഗരങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. മേഖലയിലെ ഇറാന്‍ കടന്നു കയറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെ നേരിടേണ്ടി വരുമെന്ന സൗദി പ്രതിരോധ മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ പ്രതികരണം.[www.malabarflash.com ]

‘വിവരമില്ലാതെ സൗദി അറേബ്യ എന്തെങ്കിലും അവിവേകം കാണിച്ചാല്‍ മക്കയും മദീനയും ഒഴികെ സൗദിയുടെ ഒരു ഭാഗവും ഇറാന്‍ വെറുതെവിടുകയില്ല’ ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ ദെഹ്ഗാനെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

യമനില്‍ ഇത്രയും കാലമായിട്ടും വേണ്ട രീതിയില്‍ മേല്‍ക്കോയ്മ നേടിയെടുക്കാന്‍ കഴിയാത്ത സൗദി അറേബ്യയാണ് വ്യോമസേനയുടെ കരുത്തു കാണിച്ചു അവര്‍ക്കു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂവെന്നു കരുതുന്നത്. എന്നാല്‍, അത് തികച്ചും അബദ്ധ ജഡിലമാണെന്നും തങ്ങളുടെ ശക്തി സൗദി അറേബ്യ അറിയുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

കഴിഞ്ഞ വ്യാഴാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലാണ് സൗദി അറേബ്യ പ്രതിരോധ മന്ത്രിയും ഉപകിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറാനെതിരെ രംഗത്തെത്തിയത്. മേഖലയിലെ പ്രധാന പ്രശ്‌നക്കാരായ ഇറാനെതിരെ വേണ്ടി വന്നാല്‍ ശക്തമായ നീക്കം നടത്താനും സൗദി അറേബ്യ മടിക്കുകയില്ലെന്ന സന്ദേശം അദ്ദേഹം ഉയര്‍ത്തിയിരുന്നു.

ഇതിനെതിരയെയാണ് കഴിഞ്ഞദിവസം ഇറാന്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനാര്‍ത്ഥം ഇറാനെതിരെ കൂടുതല്‍ നീക്കങ്ങള്‍ നടത്താനുള്ള സൗദി അറേബ്യയുടെ നീക്കങ്ങളും മുന്നില്‍ കണ്ടു കൊണ്ടാണ് ഇറാന്റെ പ്രതികരണമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

Keywords: World  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.