Latest News

വേക്കപ്പ് സമര്‍പ്പണം 2017; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സിന്റെ 2017 ലെ വിവിധയിനം പരിപാടിയായ 'സമര്‍പ്പണ'ത്തിന്റെ ലോഗോ പ്രകാശനം ചെയര്‍മാന്‍ അസീസ് അബ്ദുല്ല യുവസംരംഭകന്‍ മെഹ്ഫൂസ് എം.ഡി.യ്ക്ക് നല്‍കി നിര്‍വഹിച്ചു.[www.malabarflash.com]

ജി.സി.സിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരും തദ്ദേശികളായ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
അതിര്‍ത്തി കാക്കുന്ന വീര ജവാന്‍മാര്‍ക്കുള്ള ആദ്യ സമര്‍പ്പണം 'ഉള്ളം ത്രസിക്കുന്ന പാട്രിയോസം' മെയ് 15ന് മൂവിമാക്‌സ് തിയേറ്റര്‍ കോംപ്ലക്‌സില്‍ ഉച്ചയ്ക്ക് 2 മണിക്ക് സിനിമാ സംവിധായകന്‍ ശ്രീ മേജര്‍ രവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശ സ്‌നേഹത്തിന്റെ കഥ പറയുന്ന സിനിമാ പ്രദര്‍ശനവും നടക്കും.
പരിപാടിയുടെ സ്വാഗത സംഘം ചെയര്‍മാനായി ടി.എ. മുഹമ്മദ് കുഞ്ഞി തൈവളപ്പിനേയും ജനറല്‍ കണ്‍വീനറായി ഹമീദ് കാവിലിനെയും ട്രഷററായി മഹ്ഫൂസ് എം.ഡി.യെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: വൈസ് ചെയര്‍മെന്‍: റഫീഖ് പി. ചെര്‍ക്കളം, മുനീര്‍ മുഗു, ഇര്‍ഷാദ് ആലൂര്‍. ജോ. കണ്‍വീനര്‍: കെ.പി.എസ്. വിദ്യാനഗര്‍, ടി.കെ. ജലാലുദ്ദീന്‍, മീഡിയ ആന്റ് പബ്ലിസിറ്റി: മധൂര്‍ ഷരീഫ്, എബി കുട്ടിയാനം, ഖയ്യൂം മാന്യ, ഫുഡ് ആന്റ് അക്കമ്മ ഡേഷന്‍: അഷറഫ് ബെദിര, ഹാരിസ് ടി.കെ, സ്‌റ്റേജ് ആന്റ് ഡക്കറേഷന്‍: താജിഫ്, നാസര്‍ പള്ളം, ഖലീല്‍ തൈവളപ്പ്, മഅസൂം സ്‌കാനിയ, മുനീര്‍ പൈക്ക, പി.ആര്‍.ഒ: അഷ്‌കര്‍ ബെള്ളൂര്‍

അസീസ് അബ്ദുള്ള അധ്യത വഹിച്ചു. സലാം കുന്നില്‍, യൂസുഫ് ഹൈദര്‍, ഉമ്മര്‍ ഹാജി ആലൂര്‍ , മുനീര്‍ പൈക്ക പ്രസംഗിച്ചു.
സ്‌കാനിയ ബെദിര സ്വാഗതവും അഷ്‌റഫ് യേനപ്പോയ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.