Latest News

കിണർ വൃത്തിയാക്കി തിരിച്ചു കയറവെ കാൽ വഴുതി പിടിവിട്ടു കിണറ്റിൽ വീണ തൊഴിലാളി മരിച്ചു

നീലേശ്വരം: സമീപവാസിയുടെ കിണർ വൃത്തിയാക്കി തിരിച്ചു കയറവെ കാൽ വഴുതി പിടിവിട്ടു കിണറ്റിൽ വീണ തൊഴിലാളി മരിച്ചു.കരിന്തളം കോളംകുളം പുലയനടുക്കത്തെ സി.നാരായണൻ (43) ആണു മരിച്ചത്.[www.malabarflash.com] 

ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് അഗ്‌നിശമന സേനയെത്തിയാണു 24 കോൽ ആഴമുള്ള കിണറ്റിൽ നിന്നു നാരായണനെ പുറത്തെടുത്തത്. 

ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും തുടർന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പരേതനായ കമ്പിക്കാത്ത് കൃഷ്ണൻ നായരുടെയും ചെറൂട്ട നാരായണിയുടെയും മകനാണ്. ഭാര്യ: രമ്യ മുഴക്കോം. സഹോദരങ്ങൾ: നളിനി, സുശീല.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.