Latest News

ഫാസ്റ്റ്ഫുഡ് കടയില്‍ മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി മോഷ്ടാവ് പിടിയില്‍

പടന്നക്കാട്: ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും പണം മോഷ്ടിച്ച കുട്ടി മോഷ്ടാവ് പിടിയിലായി. ഒഴിഞ്ഞവളപ്പിലെ പി കെ ഇബ്രാഹിമിന്റെ ദര്‍ബാര്‍ ഫാസ്റ്റ് ഫുഡ് കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.[www.malabarflash.com]

സിയാറത്തുങ്കര പള്ളിക്കമ്മറ്റി സെക്രട്ടിയായ ഇബ്രാഹിം പള്ളിയില്‍ ബറാത്ത് രാവ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വ്യാഴാഴ്ച കട തുറന്നിരുന്നില്ല. വെളളിയാഴ്ച രാവിലെ കടയില്‍ ചെന്നപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച അയ്യായിരത്തി അഞ്ഞൂറോളം രൂപയുടെ അഞ്ച് രൂപാ നാണയങ്ങള്‍ മോഷണം പോയതായി അറിഞ്ഞത്.

ഗ്രില്‍സിന്റെ ഇടയിലൂടെഅകത്ത് കടന്നാണ് മോഷണം നടത്തിയത്. ഈ ഗ്രില്‍സിലൂടെ മുതിര്‍ ന്നവര്‍ക്ക് കടക്കാന്‍ കഴിയാത്തതിനാല്‍ കുട്ടികളായിരിക്കും മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു.

സംഭവം ഹോസ്ദുര്‍ഗ് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് രാവിലെ തന്നെ എത്തി അന്വേഷണം നടത്തി. 9 മണിയോടെ നേരിട്ട് പരാതി നല്‍കാന്‍ ഇബ്രാഹിം കാഞ്ഞങ്ങാട്ട് എത്തിയപ്പോഴാണ് നാണയം സൂക്ഷിച്ച കവറുമായി ഒരു കുട്ടി പോകുന്നതായി കണ്ടത്.
പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കടയില്‍ നിന്ന് മോഷണം പോയ പണമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കുട്ടി ആയതിനാല്‍ ഓട്ടോറിക്ഷാ ഡ്രൈ വര്‍മാരുടെയും മറ്റും നിര്‍ദ്ദേശത്തെ തുടര്‍ന്ന് പണം വാങ്ങിയ ശേഷം ഉപദേശം നല്‍കി വിട്ടയച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.