Latest News

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം

തൃശൂര്‍: പീച്ചിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു.പീച്ചി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് പാസ്റ്റര്‍, കോട്ടയം കറുകച്ചാല്‍ സ്വദേശി സനില്‍ പി. ജയിംസിനാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.[www.malabarflash.com]

പെന്തക്കോസ്ത് സഭാ പാസ്റ്ററായ സനില്‍ സുവിശേഷ പ്രസംഗത്തിന്റെയും വീടു സന്ദര്‍ശനത്തിന്റെയും മറവിലാണ് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ 40 വര്‍ഷം തടവിന് വിധിക്കപ്പെട്ട വിയ്യൂര്‍ ജയിലിലാണ് സനില്‍ ഇപ്പോള്‍. ഈ കേസിന് പുറമേയാണ് മറ്റൊരു പീഡനക്കേസിലും ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.