ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ആന്ധ്രാപ്രദേശില്‍ ഡെപ്യൂട്ടി കളക്ടറാകും. 22കാരിയായ സിന്ധുവിനെ സംസ്ഥാന കേഡറില്‍ ഡെപ്യൂട്ടി കളക്ടറാക്കാന്‍ ആവശ്യമായ നിയമഭേദഗതികള്‍ ചൊവ്വാഴ്ച ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്‌ഠ്യേന പാസാക്കി.[www.malabarflash.com]
പിഎസ്സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ മാത്രമേ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കാനാവൂ. ഈ നിയമത്തിലെ സെക്ഷന്‍ നാലാണ് സിന്ധുവിനുവേണ്ടി സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഭേദഗതിക്ക് ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹന്‍ അനുമതി നല്‍കി. ഇതോടെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സിന്ധുവിന് നിയമന ഉത്തരവ് ലഭിക്കും.
റിയോ ഒളിന്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെ ജോലി വാഗ്ദാനത്തിനു പുറമേ സിന്ധുവിന് മൂന്നു കോടി രൂപയും 1000 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലവും സര്‍ക്കാര്‍ നല്‍കിയിരുന്നു. നിലവില്‍ ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ ഡെപ്യൂട്ടി മാനേജരാണ് സിന്ധു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment