തിരുവനന്തപുരം: കൊടുംചൂടില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസംപകര്‍ന്ന് കാലവര്‍ഷം (തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍) മെയ് 25ഓടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.[www.malabarflash.com]
ഇതിന്റെ സൂചനകള്‍ നല്‍കി അന്തമാന്‍ നികോബാര്‍ ദ്വീപില്‍ മഴ തിമിര്‍ത്തുപെയ്യുകയാണ്. പ്രതീക്ഷിച്ചതിലും മൂന്നുദിവസം മുമ്പാണ് ദ്വീപില്‍ കാലവര്‍ഷം എത്തിയത്.
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ കേരളത്തിലും കാലവര്‍ഷമെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ സീസണില്‍ വേനല്‍മഴയില്‍ 18 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എന്നാലിക്കുറി ഇടവപ്പാതി ലഭിച്ചുതുടങ്ങിയാല്‍ വേനല്‍മഴയുടെ കുറവ് സംസ്ഥാനത്തെ സാരമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. നിലവില്‍ സംസ്ഥാനത്താകമാനം രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ പടിഞ്ഞാറന്‍ കാറ്റ് വീശുമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ സൂക്ഷിക്കണമെന്ന ജാഗ്രതനിര്‍ദേശം സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment