കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10.30നാണ് 22 ദിവസംമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശിശുവിന്റെ അമ്മ മീൻകുന്നിലെ കോട്ടായിൽ നമിത(30)യെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
ബഹറിനിൽ ജോലിചെയ്യുന്ന ഭർത്താവ് സനിലും നമിതയും തമ്മിൽ കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു തർക്കം ഉണ്ടായിരുന്നു. അഞ്ചുമാസം മുമ്പ് നാട്ടിൽവന്നു തിരിച്ചുപോയ സനിൽ ഭാര്യയുടെ പ്രസവവിവരമറിഞ്ഞ് കഴിഞ്ഞ 22ന് തിരിച്ചെത്തിയിരുന്നു. കുഞ്ഞ് തന്റേതല്ലെന്നും ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ബുധനാഴ്ച ടെസ്റ്റ് നടത്താനിരിക്കെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മുലപ്പാൽ നൽകുമ്പോൾ പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്.
എന്നാൽ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. തുടർന്നു യുവതിയെ വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. യുവതിയുടെ കുറ്റസമ്മതമൊഴിയും പോലീസ് രേഖപ്പെടുത്തി. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment