മുംബൈ: ഷീന ബോറ കൊലപാതക കേസ് അന്വേഷിക്കുന്ന സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ സ്വവസതിയില്‍ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ 21 വയസ്സുള്ള മകനെ കാണാതായിട്ടുമുണ്ട്.[www.malabarflash.com]
ദീപാലി ഗനോറെ(42)യെ കഴുത്തിന് കുത്തേറ്റ നിലയില്‍ ഭര്‍ത്താവായ ഗ്യാനേശ്വര്‍ ഗാനോര്‍ ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയാണ് കണ്ടത്. മുംബൈയിലെ സാന്ദാഗ്രൂസ് ഈസ്റ്റിലാണ് സംഭവം. നിലവിലെ സാഹചര്യമനുസരിച്ച് ആരാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്.
ജോലി ചെയ്യുന്ന ഖാര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ ഗ്യാനേശ്വര്‍ വീടിന്റെ കതകില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നില്ല. മകനെയും ഭാര്യയെയും മാറി മാറി വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വീട്ടുകാര്‍ കടയില്‍ പോയതായിരിക്കാമെന്ന ധാരണയിലായിരുന്നു ഗ്യാനേശ്വര്‍. എന്നാല്‍ രാത്രി ഒരു മണിയോടെ വീടിനു പുറത്തെ ചവറ്റു കുട്ടയില്‍ നിന്ന് താക്കോല്‍ കണ്ടെത്തിയ ഇദ്ദേഹം അകത്ത് ചെന്നപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപാലിയെ കാണുന്നതെന്നാണ് ഗ്യാനേശ്വര്‍ പോലീസിന് നല്‍കിയ മൊഴി.
ഷീന ബോറ കേസ് ഖാർ സ്റ്റേഷനിലായിരുന്നു ആദ്യം റജിസ്റ്റർ ചെയ്തത്. ഷീന ബോറയുടെ അമ്മ ഇന്ദ്രാണി മുഖർജിയെ മുഖ്യപ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തതും അറസ്റ്റ് ചെയ്തതും ഗ്യാനേശ്വർ ആണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment