Latest News

തളങ്കര ഫുട്‌ബോളിന് ആവേശകരമായ തുടക്കം; ഫ്രീ കിക്കില്‍ ജിംഖാനക്ക് ആദ്യ ജയം

കാസര്‍കോട്: കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് തളങ്കര ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ലഫ്. മുഹമ്മദ് ഹാഷിം സ്റ്റേഡിയത്തില്‍ തുടക്കമായി. ആദ്യമത്സരത്തില്‍ നൈജീരിയന്‍ താരം ലൂയിസ് ഫ്രീ കിക്കിലൂടെ നേടിയ മനോഹരമായ ഒരു ഗോളിന് ജിംഖാന മേല്‍പ്പറമ്പ് വിജയിച്ചു. [www.malabarflash.com]

ആദ്യാവസാനം വരെ പൊരുതിക്കളിച്ച യുണൈറ്റഡ് തെരുവത്ത് എഫ്.സി.യെയാണ് പരാജയപ്പെടുത്തിയത്. ലൂയിസ് കളിയിലെ താരമായി.
വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു.
ടി.എ ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ടി.ഇ അബ്ദുല്ല. എ. അബ്ദുല്‍ റഹ്മാന്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, ഡോ. ടി.പി അഹമ്മദലി, എ.എം കടവത്ത്, കെ.എ മുഹമ്മദ് ബഷീര്‍, ടി.കെ മൂസ, എന്‍.എ. സുലൈമാന്‍, അബ്ബാസ് ബീഗം, സഹീര്‍ ആസിഫ്, സി.എല്‍. ഹമീദ്, ഉസ്മാന്‍ കടവത്ത്, കെ. അബൂബക്കര്‍ ഹാജി, നൈമുന്നീസ, മിസ്‌രിയ ഹമീദ്, മുജീബ് തളങ്കര, നസീറ ഇസ്മയില്‍, ഫര്‍സാന ഹുസൈന്‍, എം.ആര്‍.സി ഹാരിസ്, ബിലാല്‍ കുണ്ടില്‍, ഗഫൂര്‍ തളങ്കര, സി.പി. ഷംസു തുടങ്ങിയവര്‍ സംബന്ധിച്ചു. എ.എ ഷംസുദ്ദീന്‍ നന്ദി പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.