Latest News

തണൽ വേനലവധിക്കാലം ചെരിപ്പാടി കാവിൽ

ഉദുമ: ഓക്സിജൻ ഇന്ത്യ സംഘടിപ്പിക്കുന്ന തണൽ വേനലവധിക്കാലം മെയ് 20, 21 തീയ്യതികളിൽ ഉദുമ ഉദയമംഗലം ചെരിപ്പാടി കാവിൽ നടക്കും.[www.malabarflash.com]

20ന് രാവിലെ ഒമ്പത് മണിക്ക് ഒപ്പിടൽ. പത്തു മണിക്ക് നാട്ടുവർത്തമാനം . റഹ് മാൻ തായലങ്ങാടി, ഡോ: പി.എ. അബൂബക്കർ , ഷെരീഫ് കുരിക്കൾ പങ്കെടുക്കും. 

11 മണിക്ക് കുരുത്തോലക്കളരിയിൽ പണ്ടാരത്തിൽ അമ്പു, ചിത്രം വരയിൽ ബറോഡ എം.എസ് യൂണിവേഴ്സിറ്റിയിലെ അനിൽ തമ്പായി, ഒപ്പരത്തിൽ ബാലചന്ദ്രൻ കൊട്ടോടി, പാട്ടറി വിൽ ജെയ്സൺ പി.നായർ , സംഗീത സംവിധായകൻ അറക്കൽ നന്ദകുമാർ , നാട്ടുഭാഷയിൽ ഡോ: അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം പങ്കെടുക്കും.
വൈകുന്നേരം ഏഴ് മണിക്ക് ഉദുമ ബസാറിൽ അറക്കൽ നന്ദകുമാർ, ജെയ്സൺ പി.നായർ എന്നിവരുടെ സംഗീത സായാഹ്നം. റഹ് മാൻ പൊയ്യയിൽ ആമുഖം നടത്തും. സിനിമാ ,നാടക നടൻ സന്തോഷ് കീഴാറ്റൂർ അതിഥിയായി പങ്കെടുക്കും.
21 ന് രാവിലെ പത്ത് മണിക്ക് കൊയക്കട്ടയിൽ ചിത്രകാരൻ കെ.എ ഗഫൂർ, എഴുത്തുകാരൻ പ്രൊഫ: എം.എ. റഹ് മാൻ, കവി ദിവാകരൻ വിഷ്ണു മംഗലം പങ്കെടുക്കും. 

ചെടിയമ്മയോടൊപ്പം പരിപാടിയിൽ നാട്ടുവൈദ്യത്തിന്റെയും നാട്ടറിവുകളുടെയും അക്ഷയഖനിയായ അന്നമ്മ ദേവസ്യ മുക്കം സംവദിക്കും. 2.30 ന് കച്ചറയി ൽ നിന്നും എന്ന പരിപാടി ന്യൂഡൽഹി ഐ.ഐ.ടി യിലെ സുബിൻ അവതരിപ്പിക്കും.
നാല് മണിക്ക് സമാപന സമ്മേളനത്തിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഓക്സിജൻ ഇന്ത്യ പ്രസിഡണ്ട് രഘുനാഥ് അധ്യക്ഷത വഹിക്കും.കോ-ഓർഡിനേറ്റർ പി.വി.മനോജ് കുമാർ സ്വാഗതം പറയും. ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സന്തോഷ്‌കുമാർ, കെ.പ്രഭാകരൻ, ഓക്സിജൻ ഇന്ത്യ കൺവീനർ പി.വിശാലാക്ഷൻ പ്രസംഗിക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.