കാസറകോട് : ആമയെക്കൊന്ന് കറിവെച്ച് വാട്ട്‌സ്ആപ്പിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംകെ നാരായണന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ദാമോദരന്‍(27) അനന്തന്‍ (36) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. കാസറകോട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.[www.malabarflash.com]
ഇറച്ചിയുടെ അവശിഷ്ടങ്ങളും വീട്ടില്‍ നിന്ന് കണ്ടെത്തി. പുഴയില്‍ നിന്നാണ് ഇവര്‍ക്ക് ആമയെ കിട്ടിയത്. ആമയെ പിടികൂടിയ ശേഷം എടുത്ത ചിത്രങ്ങളും കറിയാക്കിയ ശേഷം എടുത്ത ചിത്രവും ഇവര്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു.
ഇതേക്കുറിച്ച് വിവരം ലഭിച്ച ഉദ്യേഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുകയും സംഭവം സത്യമാണെന്ന് മനസ്സിലാക്കി പിടികൂടുകയുമായിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment