Latest News

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ മോഹിച്ച് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്രപൂജാരിയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

മംഗളൂരു: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ മോഹിച്ച് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്രപൂജാരിയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.[www.malabarflash.com] 

ബല്‍ത്തങ്ങടിക്കടുത്ത് മലവിന്തഗെ സ്വദേശി മല്‍ദാങ്കെ വീട്ടില്‍ സുരേഷ് നായിക്കിനെ (30) കൊലപ്പെടുത്തിയ കേസിലാണ് നവര ധര്‍മഗുഡി ആദിശക്തി മഹാമയി ക്ഷേത്രപൂജാരി ആനന്ദ നായിക്കും (35) അഞ്ച് സുഹൃത്തുക്കുളം പിടിയിലായത്.

നവര ധര്‍മഗുഡിയിലുള്ള പെണ്‍കുട്ടിയുമായി സുരേഷ് നായിക്കിന്റെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയില്‍ മോഹമുണ്ടായിരുന്ന ആനന്ദനായിക്കിന് വിവാഹം നടക്കരുതെന്നായിരുന്നു താത്പര്യം. ഇതിനായി സുരേഷിനെ ആനന്ദും കൂട്ടുകാരും ചേര്‍ന്ന് ഉജിരെയിലേക്ക് വിളിച്ചുവരുത്തി. സര്‍ക്കാര്‍ പദ്ധതിയായ 'ഗംഗാകല്യാണ' അനുസരിച്ച് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്.

ആനന്ദ് നായിക്ക് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാനാണ് ആലോചിച്ചിരുന്നതെന്ന് ആനന്ദ് ചോദ്യംചെയ്യലില്‍ പറഞ്ഞു.

വിവാഹത്തില്‍നിന്ന് പിന്മാറണമെന്ന് ആനന്ദ് ആവശ്യപ്പെട്ടെങ്കിലും സുരേഷ് തയ്യാറായില്ല. തുടര്‍ന്ന് സുരേഷിനെ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി ധര്‍മസ്ഥലയ്ക്കടുത്ത് പത്രാമിയിലെത്തിച്ചു. വിജനമായ സ്ഥലത്തുെവച്ച് കഴുത്ത്‌ഞെരിച്ചു കൊന്നശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു.

മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ അടുത്തദിവസം തന്നെ കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ, സുരേഷിനെ കാണാനില്ലെന്നുകാണിച്ച് മാതാപിതാക്കള്‍ ബല്‍ത്തങ്ങടി പോലീസില്‍ പരാതി നല്‍കി. ഇതില്‍നടന്ന അന്വേഷണമാണ് കേസില്‍ തുമ്പായത്.

ലോകേഷ് (34), പ്രകാശ് (31), നാഗരാജ് (39), വിനയ് (30), പ്രവീണ്‍ (29) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. എല്ലാവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.