Latest News

ഏഴ്‌ വിവാഹം;പതിനൊന്ന്‌ കുട്ടികള്‍, വിവാഹത്തട്ടിപ്പ്‌ വീരന്‍ പിടിയില്‍

കാസര്‍കോട്‌: ഏഴാമത്തെ ഭാര്യയോടൊപ്പം കാസര്‍കോട്ടെത്തിയ കര്‍ണ്ണാടക സ്വദേശിയായ വിവാഹത്തട്ടിപ്പുവീരന്‍ പോലീസ് പിടിയില്‍.കര്‍ണ്ണാടക വിട്ട്‌ള ബോളന്തൂരിലെ അബ്‌ദുള്‍ ഖാദറി(48) നെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. [www.malabarflash.com]

സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു പ്രതിയെ വലയിലാക്കിയത്‌. കാഞ്ഞങ്ങാട്  കല്ലൂരാവി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ്‌ അബ്‌ദുള്‍ ഖാദറിനെ പിടികൂടിയത്‌.
മംഗലാപുരം ബി സി റോഡ്.  കല്ലടുക്ക, കര്‍ണ്ണാടക ഉജിയടുക്ക, വിട്ട്‌ള, കാഞ്ഞങ്ങാട്‌ കല്ലൂരാവി, പൊയ്യത്ത്‌ ബയല്‍, ബായിക്കട്ട, ആദൂര്‍ എന്നിവിടങ്ങളിലാണ്‌ അബ്‌ദുള്‍ ഖാദര്‍ വിവാഹം നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. 

വിവാഹം കഴിച്ചതിന്‌ ശേഷം സ്വര്‍ണ്ണവും പണവും കൈക്കലാക്കി മുങ്ങുകയാണ്‌ അബ്‌ദുള്‍ ഖാദറിന്റെ രീതി. കാഞ്ഞങ്ങാട്‌ കല്ലൂരാവി സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം പത്ത്‌ പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയുമായി അബ്‌ദുള്‍ ഖാദര്‍ കടന്നു കളഞ്ഞതോടെയാണ്‌ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്‌. 

അന്വേഷണത്തില്‍ ഇയാള്‍ വിവാഹത്തട്ടിപ്പ്‌ വീരനാണെന്ന്‌ മനസ്സിലായെങ്കിലും പിടികൂടാനായില്ല. പിന്നീട്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്‌ പ്രതി ഏഴാമത്തെ ഭാര്യയോടൊപ്പം കാസര്‍കോട്ട്‌ എത്തിയപ്പോള്‍ പോലീസ്‌ പിടികൂടിയത്‌.
വിവാഹത്തട്ടിപ്പു വീരനാണെന്നറിയാതെ യുവതികള്‍ കെണിയില്‍ വീഴുകയായിരുന്നു. കല്ലൂരാവിയിലെ വിവാഹത്തില്‍ ഒരു കുട്ടിയും, മംഗളൂരു ബി സി റോഡ്‌ കല്ലടുക്കയിലെ ബന്ധത്തില്‍ നാലുകുട്ടികളും, ഉജിയടുക്കയിലെ ബന്ധത്തില്‍ രണ്ടുകുട്ടികളും പൊയ്യത്ത്‌ബയലിലെ യുവതിയില്‍ രണ്ടുകുട്ടികളും ബായിക്കട്ടയിലെ ബന്ധത്തില്‍ രണ്ടുകുട്ടികളും അബ്‌ദുള്‍ ഖാദറിനുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.