Latest News

തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം അതീവ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു; കാഞ്ഞങ്ങാട്- പാണത്തൂര്‍- ബാഗമണ്ഡലം ദേശീയപാത പ്രതിസന്ധിയില്‍

പാ​ണ​ത്തൂ​ർ: കു​ട​ക് ജി​ല്ല​യി​ലെ ത​ല​ക്കാ​വേ​രി വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​കേ​ന്ദ്രം അ​തീ​വ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ​മാ​സം 15ന് ​പു​റ​ത്തു​വ​ന്നു. ക​ര​ട് വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 25ന് ​പു​റ​ത്തു​വ​ന്നി​രു​ന്നു.[www.malabarflash.com]

105.59 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​ത്തി​ലു​ള്ള​താ​ണ് പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​വ​ന​മേ​ഖ​ല. വി​ജ്ഞാ​പ​ന​പ്ര​കാ​രം വ​ന​മേ​ഖ​ല​യും അ​തി​നോ​ടു​ചേ​ർ​ന്ന 16 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​വും അ​തീ​വ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ണ്. ഖ​ന​നം, നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല.

നി​ല​വി​ലു​ള്ള എ​ല്ലാ ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്ക​ണം. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളോ വൈ​ദ്യു​ത​പ​ദ്ധ​തി​ക​ളോ പാ​ടി​ല്ല. കോ​ഴി​വ​ള​ർ​ത്ത​ൽ, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ഹോ​ട്ട​ലു​ക​ളോ റി​സോ​ർ​ട്ടു​ക​ളോ നി​ർ​മി​ക്കു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്. കൃ​ഷി​ഭൂ​മി കൃ​ഷി​ഭൂ​മി​യാ​യി നി​ല​നി​ർ​ത്താ​മെ​ങ്കി​ലും യാ​തൊ​രു​വി​ധ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​വും പാ​ടി​ല്ല. നി​ബി​ഢ വ​ന​പ്ര​ദേ​ശ​മാ​യ ത​ല​ക്കാ​വേ​രി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്രം കാ​വേ​രി ന​ദി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം കൂ​ടി​യാ​ണ്. നി​ര​വ​ധി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ സ​സ്യ​ങ്ങ​ളു​ടെ​യും ക​ല​വ​റ​കൂ​ടി​യാ​ണ് ഈ ​വ​നം.

അ​തേ​സ​മ​യം, പു​തി​യ പ്ര​ഖ്യാ​പ​നം ബാ​ഗ​മ​ണ്ഡ​ല​ത്തു​നി​ന്നും കാസര്‍കോട്‌ ജി​ല്ല​യി​ലെ പാ​ണ​ത്തൂ​ർ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ത​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കു​ക​യും സ​ർ​വേ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വ​ന​മേ​ഖ​ല അ​തീ​വ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കി​ല്ലെ​ന്നാ​ണ് കു​ട​ക് ഫോ​റ​സ്റ്റ് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞ​ത്.

കാസര്‍കോട്‌ ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​രു​ടെ​യും മ​ല​യോ​ര​നി​വാ​സി​ക​ളു​ടെ​യും ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്നു കാ​ഞ്ഞ​ങ്ങാ​ട്​-പാ​ണ​ത്തൂ​ർ​-ബാ​ഗ​മ​ണ്ഡ​ലം ദേ​ശീ​യ​പാ​ത. പാ​ത​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്ത​ത്.

കൂ​ടാ​തെ പു​ളി​ങ്ങോം​-ബാ​ഗ​മ​ണ്ഡ​ലം പാ​ത​യെ​യും ഈ ​തീ​രു​മാ​നം ബാ​ധി​ക്കും. ജ​ന​ങ്ങ​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് പു​ളി​ങ്ങോം-​ബാ​ഗ​മ​ണ്ഡ​ലം പാ​ത. ഇ​തി​നാ​യി കേ​ര​ള​സ​ർ​ക്കാ​ർ പു​ളി​ങ്ങോ​ത്ത് പാ​ല​വും നി​ർ​മി​ച്ചി​രു​ന്നു.

കൂ​ടാ​തെ നി​ർ​ദി​ഷ്ട വ​ന​മേ​ഖ​ല​യു​ടെ പ​രി​ധി​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കു​ൾ​പ്പെ​ടെ കൃ​ഷി​ഭൂ​മി​യു​മു​ണ്ട്. അ​തി​നാ​ൽ പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. നി​ല​വി​ൽ ഭൂ​മി കൈ​വ​ശ​മു​ള്ള​വ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ചി​ട്ടു മാ​ത്ര​മേ അ​തീ​വ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ദേ​ശ​ത്തെ പ്ര​ഖ്യാ​പി​ക്കാ​വൂ​വെ​ന്ന്  മ​ല​യോ​ര ജ​ന​ത ആ​വ​ശ്യ​പ്പെ​ടു​ന്നു.Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.