Latest News

അമ്മയുടെ കൺമുന്നിൽ ഏഴു വയസുകാരൻ സ്കൂൾ ബസ് തട്ടി മരിച്ചു

തൃ​​​ശൂ​​​ർ: സ്കൂൾ ബസിറങ്ങി റോ‍ഡ് മുറിച്ചു കടക്കുന്നതിനിടെ ഏഴു വയസുകാരൻ അതേ ബസ് തട്ടി മരിച്ചു. ചെന്നായ്പാറ ഉരുളൻകുന്ന് കൈപ്പറ്റ യേശുദാസ്–ഷീല ദമ്പതികളുടെ ഏക മകൻ ജസ്‌വിൻ കെ.ജോണാണ് മരിച്ചത്. [www.malabarflash.com]

പീച്ചി ഗവ.എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ജസ്‌വിൻ വൈകിട്ട് നാലിനു സ്കൂൾ ബസ് ചെന്നായ്പാറയിലെത്തിയപ്പോൾ അമ്മയെ കണ്ടു വേഗത്തിൽ റോഡ് കുറുകെ കടക്കുകയായിരുന്നു. അപകടം നടന്നയുടൻ‌ പട്ടിക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.