തിരുവനന്തപുരം: ദിവസം നാലുജിബി സൗജന്യ ഡേറ്റ നൽകുന്ന ഓഫറുമായി ബിഎസ്എൻഎൽ. 444 രൂപയ്ക്കു ദിവസം നാലു ജിബി നൽകുന്ന ഓഫർ ശനിയാഴ്ച മുതൽ നിലവിൽ വരുമെന്നു ബിഎസ്എന്‍എൽ അറിയിച്ചു.[www.malabarflash.com]
90 ദിവസമായിരിക്കും പ്ലാനിന്റെ വാലിഡിറ്റി. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഓഫറിനായി കേരളത്തിലെ നിലവിലുള്ള 444 രൂപയുടെ ഓഫർ പുനഃക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഒരു മൊബൈൽ സേവന ദാതാവും ഒരു ദിവസം ഇത്രയും ജിബി സൗജന്യമായി നൽകുന്നില്ല. ഇതോടൊപ്പം ഇപ്പോൾ നിലവിലുള്ള ഓഫറുകളിൽ ചെറിയ മാറ്റവും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന ട്രിപ്പിൾ ഏയ്സ് 333 ഓഫറിന്റെ കാലാവധി 90ൽനിന്ന് 60 ആക്കി കുറച്ചിട്ടുണ്ട്. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കൻഡ് ഏതു നെറ്റ്‌വർക്കിലേക്കും 30 ദിവസം സൗജന്യ കോൾ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള 159 രൂപയുടെ വോയിസ് പ്ലാനിന്റെ കാലാവധി 30ൽനിന്ന് 28 ആക്കി കുറച്ചിട്ടുണ്ട്. 20300സെക്കൻഡ് ഏതു നെറ്റ്‌വർക്കിലേക്കും സൗജന്യ വിളി അനുവദിക്കുന്നതാണ് ഈ ഓഫർ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment