Latest News

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമിയിൽ

ലണ്ടൻ: ഏകദിനത്തിൽ ലോക ഒന്നാം നമ്പർ ടീമായ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 12 ഓവർ ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നാണ് നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യയുടെ സെമിപ്രവേശം.[www.malabarflash.com] 

അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാൻ (78), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (പുറത്താകാതെ 76) എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 128 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 15നു നടക്കുന്ന െസമിയിൽ അയൽക്കാരായ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികൾ.

ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും എന്നുവേണ്ട, കളിയുടെ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കയെ അതിശയിക്കുന്ന പ്രകടനത്തോടെയാണ് ഇന്ത്യയുടെ സെമിപ്രവേശം. കരുത്തുറ്റ താരങ്ങൾ നിറഞ്ഞ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബോളർമാർ 191 റൺസിന് ചുരുട്ടിക്കെട്ടിയപ്പോൾ, ഡിവില്ലിയേഴ്സും ഡേവിഡ് മില്ലറും ഉൾപ്പെടെയുള്ള അപകടകാരികളെ റണ്ണൗട്ടാക്കി ഇന്ത്യൻ ഫീൽഡർമാർ ഉജ്വല പിന്തുണ നൽകി. 

പിന്നീട് താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്തപ്പോൾ, അനാവശ്യമായ തിടുക്കമൊന്നും കാട്ടാതെ ഉത്തരവാദിത്വത്തോടെയുള്ള ബാറ്റിങ്ങിലൂടെ അനായാസം വിജയത്തിലുമെത്തി. എല്ലാം കൊണ്ടും യഥാർഥ ടീം മികവിന്റെ വിജയം.



Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.