Latest News

കശാപ്പ് നിരോധനം: പിന്നില്‍ സാമ്പത്തിക താല്‍പര്യം- മുഹമ്മദ് റിയാസ്

ഉദുമ: കശാപ്പ് നിരോധനത്തിന്റെ പിന്നിലെ സാമ്പത്തിക താല്‍പര്യം ചര്‍ച്ച ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സംഘടന ശില്‍പശാല ഉദുമ എരോല്‍ പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

രാജ്യത്തെ ക്ഷീരകര്‍ഷക മേഖലയും മാംസ കച്ചവടമേഖലയും തകരുമ്പോള്‍ വിപണി ബഹുരാഷ്ട്ര കുത്തകള്‍ക്ക് തുറന്നു കൊടുക്കപ്പെടും. സംഘ പരിവാര്‍ രാഷ്ട്രീയത്തോട് മൃദു സമീപനമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. രാത്രി കോണ്‍ഗ്രസ് ആയി ഉറങ്ങുന്നര്‍ രാവിലെ ഉണരുമ്പോള്‍ ബിജെപിയായി മാറുന്നു. 

ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കാന്‍ മാത്രമല്ല തെരഞ്ഞെടുത്തവരെ വിമര്‍ശിക്കാനും അധികാരമുണ്ട് എന്നാല്‍ ഇന്ത്യയില്‍ മോദിയേയും സര്‍ക്കാറിനേയും വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളാക്കുന്നു. 

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത ആര്‍എസ്എസ് ആണ് ഇപ്പോള്‍ ദേശീയയുടെ വക്താക്കളാകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലാകെ പറന്ന് നടന്ന് മോദി പ്രസംഗിച്ചത് ഒരോ വര്‍ഷവും രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ്. മൂന്നു വര്‍ഷം പൂര്‍ത്തിയായിട്ടും രണ്ടര ലക്ഷം ആളുകള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. തൊഴില്‍ ഇല്ലായ്മയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കാത്തതും ഇന്ത്യയില്‍ രൂക്ഷമാകുന്നു. പ്യൂണ്‍ ജോലിയ്ക്ക് പോലും എംടെക് ബിടെക് ഉള്ളവര്‍ അപേക്ഷകരാകുന്നു. യാതൊരു ആനുകൂല്യവുമില്ലാത്ത കരാര്‍ തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ജെ സജിത്, രേവതി കുമ്പള, കെ സബീഷ് എന്നിവര്‍ സംസാരിച്ചു. 

200 പ്രതിനിധികള്‍ പങ്കെടുക്കുന്ന ശില്‍പശാല തിങ്കളാഴ്ച വൈകിട്ട് സമാപിക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ജെ സജിത്, രേവതി കുമ്പള, കെ സബീഷ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ടി കെ അഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. 


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.