Latest News

മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നതായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ‌ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി കേ​ന്ദ്രം. അ​സി​സ്റ്റ​ന്‍റ് സൊ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് 20 പേ​ർ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്.[www.malabarflash.com]

ഇ​തോ​ടെ വോ​ട്ടിം​ഗി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നു കാ​ട്ടി ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി. 

വി​ദേ​ശ​ത്തു​ള്ള 20 പേ​രു​ടെ പേ​രി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യാ​ണ് പ​റ​യു​ന്ന​ത്. 26 പേ​രു​ടെ യാ​ത്രാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 20 പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ വി​ദേ​ശ​ത്താ​യി​രു​ന്നു. നൂ​റോ​ളം പേ​രു​ടെ യാ​ത്രാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

അബ്ദുള്‍ റഹ്മാന്‍ പിഎം, ഷെരീഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഹനീഫ്, മുഹമ്മദ് നൗഷാദ്, മുഹമ്മദ് നിഷാഫ് പി, അബ്ദുള്‍ ജബിര്‍ പിഎ, അബ്ദുള്‍ നിസാം ബിഎം, ഖാദര്‍, അബ്ദുള്‍ ഖാദര്‍, സിദ്ദീഖ് കെ, ഷംസീര്‍ കെ, ഹാലിദ് എം, അബ്ദുള്‍ അസീസ്, അബ്ദുള്‍ ബഷീര്‍, അബ്ദുള്‍ ഖാദര്‍, അബ്ദുള്ള, മുഹമ്മദ് അഷ്‌റഫ് യുഎം, മുഹമ്മദ് മുസ്തഫ, മുഹമ്മദ് അഷ്‌റഫ് പിഎ, എന്നിവരാണ് തിരെഞ്ഞെടുപ്പ് നടന്ന ദിവസം നാട്ടില്‍ ഇല്ലായിരുന്നു എന്നാണ് പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നത്. പക്ഷെ ഇവരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉടനെ ലഭിക്കുമെന്നാണ് സൂചന.
സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ടെ​യും മ​രി​ച്ച​വ​രു​ടെ​യും പേ​രി​ല്‍ പോ​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് വ്യ​ക്ത​മാ​ക്കി ചി​ല​തെ​ളി​വു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കെ.​സു​രേ​ന്ദ്ര​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. 

259 പേ​രു​ടെ പേ​രി​ല്‍ ക​ള​ള​വോ​ട്ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. ഈ ​ആ​രോ​പ​ണം​തെ​ളി​യി​ക്ക​പ്പെ​ട്ടാ​ല്‍ മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കാ​നോ, കെ.​സു​രേ​ന്ദ്ര​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നോ സാ​ധ്യ​ത​യു​ണ്ട്.

 89 വോ​ട്ടി​നാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ.​സു​രേ​ന്ദ്ര​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. 




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.