പെരിയ: പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചു കയറി. [www.malabarflash.com]
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹിയില്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത്. പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കാടി കാട്ടി.
രാവിലെ പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ രണ്ടാമത് ബിരുദധാന ചടങ്ങില്‍ പങ്കെടുക്കവെയാണ് സംഭവം. മന്ത്രി പ്രസംഗിക്കാന്‍ എണീറ്റപ്പോള്‍ പത്തോളം വരുന്ന ഡിവൈഎഫ്‌ഐക്കാര്‍ മുദ്രാവാക്യം വിളിച്ചു വേദിക്ക് സമീപത്തേക്ക് എത്തുകയായിരുന്നു.

ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പി.കരുണാകരന്‍ എംപിയും മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

No comments:
Post a Comment