Latest News

കൊല്ലത്ത് സർക്കാർ അഗതിമന്ദിരത്തിൽ രണ്ടു പെണ്‍കുട്ടികൾ മരിച്ച നിലയിൽ

കൊല്ലം: അഞ്ചാലുംമൂട് സർക്കാർ ആഫ്റ്റർ കെയർഹോമിലെ അന്തേവാസികളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കാണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശിനിയായ അർച്ചന (17), കിളികൊല്ലൂർ സ്വദേശിനി പ്രസീത (15) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. [www.malabarflash.com]

മുറിയിലേക്ക് കയറുന്ന സ്റ്റെയർകേസിലെ കന്പിയിലാണ് ഇരുവരെയും തൂങ്ങി മരിച്ചത്. അർച്ചന പ്ലസ് വൺ വിദ്യാർഥിനിയും പ്രസീത 10-ാം ക്ലാസ് വിദ്യാർഥിനിയുമാണ്. സംഭവമറിഞ്ഞ ഉടൻതന്നെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുട്ടികൾ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പുകൾ പോലീസ് കണ്ടെടുത്തു.

വ്യാഴാഴ്ച രാവിലെ വാർഡനാണ് കുട്ടികൾ മരിച്ച വിവരം പോലീസിൽ അറിയിച്ചത്. വാർഡനെയും മറ്റ് ജീവനക്കാരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവമറിഞ്ഞയുടൻ കുട്ടികളുടെ ബന്ധുക്കൾ ആഫ്റ്റർ കെയർഹോമിലെത്തിയിരുന്നു. രണ്ടു കുട്ടികളും പോക്സോ പ്രകാരമുളള കേസുകളിലെ ഇരകളാണ്. ആത്മഹത്യാകുറിപ്പുകൾ പരിശോധിച്ചു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത ബീഗം പറഞ്ഞു.

ഒരുമാസം മുന്പാണ് കുട്ടികൾ ആഫ്റ്റർ കെയർഹോമിലെത്തിയത്. സയന്‍റിഫിക് വിദഗ്ധരും ഫിംഗർഫ്രിന്‍റ് വിദഗ്ധരുമെത്തിയിട്ടുണ്ട്. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.