ഉദുമ: കരള്‍രോഗം ബാധിച്ച ബേക്കല്‍ കടപ്പുറം തമ്പുരാന്‍ വളപ്പിലെ ഒന്‍പത് വയസ്സുകാരി ഹീരയുടെ ചികിത്സയ്ക്ക് കാരുണ്യയാത്ര നടത്തി കൈത്താങ്ങാവുകയാണ് ഉദുമ വഴി കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ഹക്കിം ബസ്.[www.malabarflash.com]
ബുധനാഴ്ച ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെയാണ് യാത്ര നടത്തിയത്. യാത്രക്കാര്‍ ടിക്കറ്റ് നിരക്കും സംഭാവനയും ബസില്‍ ഒരുക്കിയ ബക്കറ്റില്‍ നിക്ഷേപിച്ചു.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഹീര. മുപ്പതുലക്ഷത്തോളം രൂപ ചികിത്സയ്ക്കായി വേണ്ടിവരും. മീന്‍പിടിത്ത തൊഴിലാളിയായ ചന്ദ്രന്റെയും സുമയുടെയും മകളാണ് ഹീര.
യു.എസ്.ബാലന്‍ ചെയര്‍മാനായി ചികിത്സാസഹായകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 36709175618, എസ്.ബി.ഐ. പാലക്കുന്ന് ബ്രാഞ്ച്.
പാലക്കുന്നില്‍നിന്ന് തുടങ്ങിയ കാരുണ്യയാത്ര ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി ഉദ്ഘാടനംചെയ്തു. ചികിത്സാസഹായ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മോഹനന്‍ മാങ്ങാട് അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ ബി.കെ.കുമാരന്‍, കെ.കെ.കുഞ്ഞിരാമന്‍, പാലക്കുന്നില്‍ കുട്ടി, രഘുകണ്ണന്‍, സുരേന്ദ്രന്‍ ബേക്കല്‍, അന്തുപ്പ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment