Latest News

സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു; നാട്ടുകാര്‍ ഇടപെട്ട് മോചിപ്പിച്ചു

ചെറുപുഴ: ബസ് സ്റ്റാന്‍ഡില്‍ സ്റ്റേറ്റ് ബാങ്കിനു സമീപം സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പൂട്ടിയിട്ട സുരക്ഷാജീവനക്കാരനെ നാട്ടുകാര്‍ ഇടപെട്ടതിനെ ത്തുടര്‍ന്ന് പോലീസെത്തി മോചിപ്പിച്ചു.[www.malabarflash.com]

നാട്ടുകാര്‍ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയില്‍ സുരക്ഷാ ജീവനക്കാരനെ കണ്ടെത്തുകയായിരുന്നു. ശ്രീകണ്ഠപുരം സ്വദേശിയാണ് ഇയാള്‍. തുടര്‍ന്ന് ചെറുപുഴ എസ്.ഐ. പി. സുകുമാരന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചുവരുത്തുകയും ഒന്നര മണിക്കൂറിനുശേഷം ജീവനക്കാരനെ തുറന്നുവിടുകയും ചെയ്തു.

ഈ സ്ഥാപനത്തിന്റെ എല്ലാശാഖകളിലും സുരക്ഷാ ജീവനക്കാരെ ഇത്തരത്തില്‍ പൂട്ടിയിടുകയാണ് പതിവെന്നും മാനേജര്‍ എത്തിയാണ് ഉച്ചഭക്ഷണത്തിന് തുറക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാരന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അവരുടെ വിശദീകരണം.

24 മണിക്കൂര്‍ ജോലിചെയ്താല്‍ 400 രൂപ മാത്രമാണ് ജീവനക്കാരന് ശമ്പളംകിട്ടുക. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശകമ്മിഷന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.