പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ നിരോധിച്ച 3,22,27,500 രൂപയുടെ നോട്ടുകളുമായി അഞ്ചംഗസംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായി.[www.malabarflash.com]
നിരോധിത നോട്ടുകളുടെ വിതരണക്കാരായ നാദാപുരം ചാലപ്പുറം ഒതിയാത്ത് വീട്ടില്‍ ഷംസുദ്ദീന്‍(42), മലപ്പുറം കൊളത്തൂര്‍ കുറുപ്പത്താല്‍ സ്വദേശികളായ പൂവാലപ്പടി മുഹമ്മദ് ഇര്‍ഷാദ്(22), കുന്നിന്‍പുറത്ത് മുഹമ്മദ് നജീബ്(26), കോഴിക്കോട് പുതിയങ്ങാടി ചന്ദ്രാലയം വീട്ടില്‍ റിജു(37), കോഴിക്കോട് പന്നിയങ്കര ഹാഷിം മന്‍സിലില്‍ ഹാഷിം(32) എന്നിവരാണ് അറസ്റ്റിലായത്.
നോട്ടുകള്‍ ബാഗുകളിലാക്കി കൊണ്ടുവന്ന ആഡംബരക്കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. നിരോധിച്ച നോട്ടുകളുമായി കാറിലും ബൈക്കിലുമായി അഞ്ചംഗസംഘം കോഴിക്കോട്ടുനിന്നും പാലക്കാട്ടേക്കുവരുന്നതായി വാഹനനമ്പര്‍ സഹിതം പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി 7.40ഓടെ പെരിന്തല്‍മണ്ണ ബൈപ്പാസ് ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് സംഘം പിടിയിലായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കെട്ടുകളാക്കി ബാഗുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ തിരിച്ചടയ്ക്കാനുള്ള കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ഇത്രയും ശേഖരം പോലീസ് പിടികൂടുന്നത്. നിരോധിതനോട്ടുകളുടെ വിപണനത്തിനായി ഒരുസംഘം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
രഹസ്യവിവരം ലഭിച്ചതോടെ സൈബര്‍സെല്ലിന്റെയും മറ്റും നിരീക്ഷണത്തിനനുസരിച്ച് കെണി ഒരുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദേശത്തുള്ളവര്‍ക്ക് തെളിവുകള്‍ ഹാജരാക്കി നിരോധിച്ചനോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ ജൂലായ് അവസാനംവരെ അനുവാദം നല്‍കിയിട്ടുണ്ട്. ഇതിന്റെ മറവില്‍ അസാധുനോട്ടുകള്‍ മാറിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.
അറസ്റ്റിലായവര്‍ക്ക് തമിഴ്‌നാട്, കര്‍ണാടക, എന്നിവിടങ്ങളിലുള്ള ബന്ധങ്ങളെക്കുറിച്ചും ഹവാല ഇടപാടുകാരാണോയെന്നതും നോട്ടുകളുടെ ശേഖരത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്റെയും എ.എസ്.പി. സുജിത്ദാസിന്റെയും നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടിച്ചത്.

No comments:
Post a Comment