Latest News

വീടിന് പിന്‍ഭാഗത്തെ മതിലിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു

മഞ്ചേരി: പത്തടിയോളം ഉയരമുള്ള മതില്‍ വീടിന്റെ പിന്‍ഭാഗത്തേക്ക് ഇടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു. മഞ്ചേരി ചെങ്ങണയിലെ മുണ്ടോടന്‍ മുജീബിന്റെ മകന്‍ ഷഹബാസ് അഹമ്മദാണ് (14) മരിച്ചത്.[www.malabarflash.com]

മുജീബിന്റെ സഹോദരന്‍ മഞ്ചേരി മാടംകോട്ട് സാദിഖലിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വലിയ ശബ്ദത്തോടെ വീടിന്റെ അടുക്കള ഭാഗത്ത് മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഇതിനുശേഷം ഷഹബാസിനെ കാണാതായതോടെയാണ് കുടുംബം തിരച്ചില്‍ നടത്തിയത്.

മദ്‌റസയില്‍ പോയെന്ന വിശ്വാസത്തില്‍ അവിടെയും അന്വേഷിച്ചു. എന്നാല്‍ മദ്രസ്സയില്‍ എത്തിയില്ലെന്ന് അറിഞ്ഞതോടെ മഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. 

തുടര്‍ന്നാണ് മണ്ണിനടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മുറ്റത്ത് സമീപം നിന്നിരുന്ന പിതൃസഹോദരപുത്രന്‍ മുഹമ്മദ് രിഹാദിനും (എട്ട്) പരിക്കേറ്റിട്ടുണ്ട്. 

മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷഹബാസ് അഹമ്മദ്. മാതാവ്: നുസൈറ. സഹോദരി: ഷഹ്‌സാദിയ.



Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.