Latest News

വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹമായ സാഹചര്യത്തില്‍ ബാലികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഞായറാഴ്ച വൈകുന്നേരം കാണാതായിരുന്നു. തുടര്‍ന്ന് കുഞ്ഞിന് വേണ്ടി പ്രദേശത്തും അയല്‍വീടുകളിലും ബന്ധുകള്‍ തിരച്ചില്‍ നടത്തി.

ഇതിനിടയിലാണ് വീട്ടിലെ കുളിമുറിയുടെ ജനലില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ കുട്ടി മരിക്കുകയായിരുന്നു.

സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.