Latest News

പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്​ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ

മലപ്പുറം: പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്​ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ വിധിച്ചു.[www.malabarflash.com]

മലപ്പുറം ജില്ലയിലെ മമ്പാട് പൊങ്ങല്ലൂർ ജുമാമസ്ജിദിന് കീഴിലെ  പൂച്ചപാറക്കുന്ന് ഖബർസ്ഥാനിൽ 2011 അവസാനത്തോടെ ഒരു വിഭാഗത്തിനെ വിലക്കിയ പള്ളി കമ്മിറ്റി തീരുമാനത്തിനെതിരെ ജമാഅത്തെ ഇസ്​ലാമിക്ക്​ കീഴിലെ പൊങ്ങല്ലൂർ ഐഡിയൽ സർവിസ് ട്രസ്​റ്റ്​ നൽകിയ ഹരജിയിലാണ്​ വിധി.

കമ്മിറ്റി വിലക്കിനെ തുടർന്ന് പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ നിർദേശത്തെ തുടർന്നാണ്​ ഹരജി നൽകിയത്​. മഹല്ലിൽ ഖബർസ്ഥാനെ ആശ്രയിക്കുന്ന 364 കുടുംബങ്ങളാണുള്ളത്. അറുപതോളം കുടുംബങ്ങളെയാണ്​ വിലക്കിയത്​.

സംഘടനയോ ആശയ -ആദർശങ്ങളോ നോക്കാതെ മഹല്ലിലെ മുസ്​ലിംകളായ മുഴുവൻ കുടുംബങ്ങൾക്കും ഖബർസ്ഥാൻ ഉപയോഗിക്കാമെന്നാണ്​ വിധി. 

മയ്യിത്ത് നമസ്കാരവും മറ്റ്​ പ്രാർഥനകളും മറ്റു പള്ളികളിൽ നടത്തിയ ശേഷം ഇൗ ഖബർസ്ഥാനിൽ മറമാടാമെന്നും ഉത്തരവിൽ പറയുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.