Latest News

ബാര്‍ജ് അപകടത്തില്‍പ്പെട്ടു; 27 തൊഴിലാളികളെ രക്ഷിച്ചു

മംഗളൂരു: തീരക്കടലില്‍ അപകടത്തില്‍പ്പെട്ട ബാര്‍ജില്‍നിന്ന് തീരസംരക്ഷണസേന 27 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഉള്ളാള്‍ തീരത്ത് കടലേറ്റം തടയാനുള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് ബാര്‍ജിലുണ്ടായിരുന്നത്. മലയാളികളാരുമില്ല.[www.malabarflash.com]

ശനിയാഴ്ച സന്ധ്യയോടെയാണ് ഉള്ളാള്‍ സുബാഷ് നഗറിനടുത്ത് കടലില്‍ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. പണികഴിഞ്ഞ് തൊഴിലാളികളുമായി തീരത്തേക്ക് മടങ്ങുന്നതിനിടെ അടിഭാഗം കല്ലിലിടിക്കുകയായിരുന്നു.

മഴക്കാലമായതിനാല്‍ കടലേറ്റമുണ്ടായിരുന്നു. തീരസംരക്ഷണസേനയെ വിവരമറിയിച്ചെങ്കിലും ആഴക്കുറവ് കാരണം അവിടേക്ക് കപ്പലെത്തിക്കാന്‍ കഴിഞ്ഞില്ല. പകരം രണ്ടുബോട്ടെത്തിച്ച് നാലുപേരെ കരയിലെത്തിച്ചു.

കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തീരസംരക്ഷണസേനയുടെ ബോട്ടുകളും അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 23 തൊഴിലാളികള്‍ രാത്രി ബാര്‍ജില്‍ ചെലവിട്ടു. ബാര്‍ജ് മുങ്ങിപ്പോകുമെന്ന സ്ഥിതിയുണ്ടായിരുന്നില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.



Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.