Latest News

അധികൃതര്‍ക്ക് അനക്കമില്ല; ഉദുമയില്‍ മത്സ്യവില്‍പ്പന റോഡരികില്‍ തന്നെ

ഉദുമ: മത്സ്യമാര്‍ക്കററ് കെട്ടിടമുണ്ടായിട്ടും ഉദുമ ടൗണില്‍ വര്‍ഷങ്ങളായി മത്സ്യവില്‍പ്പന റോഡരികില്‍ തന്നെ. മഴക്കാലം ആരംഭിച്ചതോടെ ജനം മൂക്ക് പൊത്തി പോകാന്‍ തുടങ്ങിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല.[www.malabarflash.com] 

കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തില്‍ ഉദുമ ടൗണിനെ പൂര്‍ണ്ണമായും അവഗിച്ചെന്ന പരാതിയുമായി നാട്ടുകാര്‍ സമര രംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയിലും റോഡിനോട് ചേര്‍ന്ന് പുതിയ പന്തലൊരുക്കുന്ന തിരക്കിലാണ് മത്സ്യവില്‍പ്പനക്കാര്‍. 

എല്ലാ സമയത്തും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഉദുമ റെയില്‍വേ ഗേററിന് സമീപത്താണ് അനധികൃത മത്സ്യവില്‍പ്പന നടക്കുന്നത്. ഉദുമ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങി നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്കും എത്തുന്ന പൊതു ജനങ്ങളും വിദ്യാര്‍ത്ഥികളും ഇവിടുത്തെ മത്സ്യവില്‍പ്പനകൊണ്ട് പൊറുതി മുട്ടുന്നത്. 

ഇവിടെ സ്ഥാപിച്ചിരിക്കുന്ന മത്സ്യവില്‍പ്പന ഷെഡുകളും അനധികൃത തട്ടുകടളും കാരണം റെയില്‍വേ ഗേററ് കടന്നുവരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്.
കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി അടക്കമുളള ബസ്സുകള്‍ ആളെ കയററുന്നതും ഇറയ്ക്കുന്നതും ഇതേ സ്ഥലത്ത് വെച്ചാണ്. ഇത് കാരണം ഗതാഗത കുരുക്ക് ഇവിടെ നിത്യസംഭവാണ്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.