Latest News

32 യുവാക്കളുടെ മരണത്തിന് ഇടവരുത്തിയ ഗെയിമിന്റെ നിര്‍മ്മാതാവ് അറസ്റ്റില്‍

മോസ്‌കൊ: 32 യുവാക്കളെ മരണത്തിലേക്ക് തള്ളിവിട്ട ഗെയ്മിന്റെ നിര്‍മ്മാതാവ് റഷ്യയില്‍ അറസ്റ്റില്‍. ഇല്യാ സിദറോവ് എന്ന 26കാരനെയാണ് ഇത്തരത്തില്‍ പിടികൂടിയത്.[www.malabarflash.com]

അമ്പത് ലെവലുകളുള്ള ഗെയിമാണ് ഇയാള്‍ കണ്ടുപിടിച്ചത്. ഇതില്‍ അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ കളിക്കാരനോട് ആത്മഹത്യ ചെയ്യുവാന്‍ ആവശ്യപ്പെടുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബ്ലൂ വെയില്‍ എന്ന് പേര് കൊടുത്തിരിക്കുന്ന ഗെയിം എല്ലായിടത്തും തരംഗമായിക്കൊണ്ടിരിക്കുകയാണ്.

മരണം ഒളിഞ്ഞു കിടക്കുന്ന കളിയാണ് താന്‍ നിര്‍മ്മിച്ചതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികള്‍ മരിച്ച കാര്യം ചോദിച്ചപ്പോള്‍ ഇയാള്‍ പൊട്ടിക്കരഞ്ഞതായും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുട്ടികള്‍ ഈ ഗെയിം കളിക്കുന്നത് കണ്ടാല്‍ തടയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ അധികൃതര്‍ മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതിന് പുറമെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മുഴുവന്‍ ഹാക്ക് ചെയ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഒരു വട്ടം ഇന്‍സ്‌റ്റോള്‍ ചെയാതാല്‍ പിന്നെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല.

കഴിഞ്ഞ മാസം 14 കാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് കത്തി ഉപയോഗിച്ച് കുത്തി ആത്മഹത്യക്ക് ശ്രമിച്ചതും ഈ കളികാരണമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടി കുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തുചാടുന്നതും കളിഭ്രാന്ത് മൂത്തിട്ടാണെന്ന് തെളിഞ്ഞിരുന്നു.

നേരത്തെ ചാര്‍ലി ചാര്‍ലി എന്ന ഗെയിമും ഇത്തരത്തില്‍ പ്രതസന്ധികള്‍ ഉണ്ടാക്കിയിരുന്നു. പ്രേതകഥയുമായി ബന്ധപ്പെട്ടാണ് ചാര്‍ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റര്‍നെറ്റില്‍ ഇത് വ്യാപകമായതോടെ ഗെയിം നിരോധിച്ചിരുന്നു.

റഷ്യ, ഉക്രയിന്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ബ്രിട്ടന്‍ ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് ബ്ലൂവെയില്‍ എന്ന ഗെയിം ഉള്ളത്. മറ്റു രാജ്യങ്ങളിലെല്ലാം ചേര്‍ന്ന് ഇരുനൂറിലധികം ആളുകള്‍ ഇത്തരത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.