Latest News

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം ജൂണ്‍ 19ന്; ആയിരങ്ങളുടെ ആത്മീയ സംഗമമാകും

ദേളി: വിശുദ്ധ റംസാനിലെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

സഅദിയ്യയില്‍ റംസാനില്‍ വിപുലമായ നിലയില്‍ നടക്കുന്ന ആത്മീയ സമ്മേളനം ആയിരങ്ങളുടെ സംഗമമായി മാറും.

നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും.

കഴിഞ്ഞ എട്ട് വര്‍ഷം മുമ്പാണ് വിപുലമായ ഒരുക്കങ്ങളോടെ വിശുദ്ധ റംസാനിലെ 25-ാം രാവില്‍ നടത്തുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും റമളാന്‍ 25-ാം രാവില്‍ സഅദിയ്യ ആത്മീയ സംഗമത്തിന് വേദിയാകും.

ജൂണ്‍ 18 ഞായര്‍ രാവിലെ 10 മണിക്ക് കുടുംബ ക്ലാസ്, വൈകുന്നേരം 4 മണിക്ക് നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹിബത്തുള്ള അല്‍-ബുഖാരി നേതൃത്വം നല്‍കും. 4.30ന് സ്വാഗത സംഘം ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും.

19 തിങ്കള്‍ ഉച്ചക്ക് 2 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ കൊടുവള്ളിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. മാണിക്കോത്ത് എ.പി അബ്ദുല്ല മുസ് ലിയാരുടെ അധ്യക്ഷതയില്‍ ശൈഖുനാ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും.

ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് യു.പി.എസ് തങ്ങള്‍ ആലംപാടി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ചെമ്മനാട്, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഉബൈദുള്ളാഹി സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ തുടങ്ങയവര്‍ പ്രസംഗിക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് അഹ്മദ് മുഖ്താര്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. വിര്‍ദുല്‍ലത്വീഫ്, തൗബ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. 
തുടര്‍ന്ന് നടക്കുന്ന സമൂഹ നോമ്പ് തുറയില്‍ ആയിരങ്ങള്‍ പങ്കാളികളാകും.
ഇഅ്തികാഫ് ജല്‍സ, തസ്ബീഹ്, തറാവീഹ് നിസ്‌കാരം, എന്നിവക്കു ശേഷം സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാനിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും.

പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുദ്ദീന്‍ കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കും. കെ.പി ഹുസൈന്‍ സഅദി കെ സി റോഡ്, റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.

സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. സമ്മേളന സന്ദേശം എത്തിക്കുന്നതിന് സന്ദേശയാത്രയും നേരിട്ട് ക്ഷണിക്കുന്നതിന് ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുകയുണ്ടായി.
സമ്മേളന പരിപാടികള്‍ സഅദിയ്യ വെബ്‌സൈറ്റിലൂടെ തത്സമയ പ്രക്ഷേപണം നടത്തും

സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് , കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സ്വലാഹുദ്ദീന്‍ അയ്യൂബി, ഫാസില്‍ സഅദി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, ഹാജി അബ്ദുല്‍ ഹമീദ് മദനി ബെല്ലാകടപ്പുറം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.