Latest News

50 കുടുംബങ്ങള്‍ക്ക് വാട്ടര്‍ ഫില്‍ട്ടര്‍ നല്‍കി മഹമൂദ് മാതൃകയായി

കാഞ്ഞങ്ങാട്:  പാവപെട്ട 50 കുടുംബങ്ങള്‍ക്ക് ഫില്‍ട്ടര്‍ വാങ്ങി നല്‍കി വ്യവസായി സമൂഹത്തിന് മാതൃകയായി. കാഞ്ഞങ്ങാട് സ്വദേശിയും കുവൈറ്റ് വ്യവസായിയും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള ഗള്‍ഫ് കോഡിനേറ്റിംങ്ങ് കമ്മിറ്റി ചെയര്‍മാനുമായ അപ്‌സര മഹമൂദാണ് ഈ സല്‍പ്രവര്‍ത്തിയിലുടെ മാതൃകയായത്.[www.malabarflash.com]

അദ്ദേഹം ജനിച്ച് വളര്‍ന്ന പുഞ്ചാവി കടപ്പുറം ഭാഗങ്ങളിലെ പാവപെട്ട കുടുംബത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഈ സല്‍പ്രവര്‍ത്തിയിലൂടെ നല്ല കുടിവെള്ളം ലഭ്യമാവുന്നത്. ഈ പ്രദേശങ്ങളിലെ കുടിവെള്ളത്തില്‍ അയേണ്‍ അംശം വളരെ കൂടുതലാണ് ഒപ്പം ഇ കോളിയും മറ്റ് മാലിന്യങ്ങളും ഉണ്ട് . ഇൗ വെള്ളം കുടിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്‌നം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പിടിപെടുന്നു. ഇത് ചൂണ്ടിക്കാട്ടി കാഞ്ഞങ്ങാട് നഗരസഭയുടെമുമ്പാകെ വിഷയം മഹമൂദ് ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. എന്നാല്‍ നല്ല കുടിവെള്ളം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ നഗരസഭ തയ്യാറാവാതിരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് നടന്ന ഒരു പൊതു പരിപാടിയില്‍ വെച്ച് ഇതിന് സ്വന്തം നിലയില്‍ കഴിയുന്ന പരിപാടി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

അതാണ് ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന്റെ സക്കാത്ത് തുക ഉപയോഗിച്ച് 50 പേര്‍ക്ക് 7500 രൂപവിലയുള്ള ഫില്‍ട്ടര്‍ വിതരണം ചെയ്ത് ഇത് യാഥാര്‍ത്യമാക്കിയത്. ഘട്ടം ഘട്ടമായി 500 കുടുംബങ്ങള്‍ക്ക് കൂടി ഇത് നല്‍കുമെന്നും രണ്ടാംഘട്ടത്തില്‍ ഉടനെ 50 പേര്‍ക്ക് കൂടി നല്‍കുമെന്നും ഇതിന്റെ വിതരണം മതപരമല്ലാതെ പാവപെട്ട ഫില്‍ട്ടര്‍ വെക്കാന്‍ കഴിവില്ലാത്ത കുടുംബങ്ങളെയാണ് പരിഗണിക്കുകയെന്നും അപ്‌സര മഹമൂദ് പറഞ്ഞു. 

പുഞ്ചാവി സദ്ദാംമുക്ക് ബൈത്തുറഹ്മ ഹാളില്‍ ചേര്‍ന്ന പരിപാടിയുടെ ഉല്‍ഘാടനം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജാഫര്‍ നിര്‍വ്വഹിച്ചു. വിതരണോല്‍ഘാടനം അപ്‌സര മഹമൂദ് നിര്‍വ്വഹിച്ചു. 

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കോഡിനേറ്റര്‍ അനൂപ് മൂവാറ്റുപുഴ എന്‍ പി മുസ്തഫ എന്‍ പി അബുബക്കര്‍ ഹാജി, ടി മൊയ്തു, സി പി കമറുദ്ദീന്‍, പി ഹമീദ് ,സി പി ഹുസൈന്‍, എന്‍ പി ഹുസൈന്‍ ,തുടങ്ങിയവര്‍ സംസാരിച്ചു. ഈ പദ്ധതി കുറഞ്ഞ നിരക്കില്‍ കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീന്‍ ഷോപ്പിയാണ് നടപ്പിലാക്കുന്നത് .



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.