കാഞ്ഞങ്ങാട്: വാടക കെട്ടിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവരികയായിരുന്ന സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. ആലപ്പുഴ മുഹമ്മ സ്വദേശി പ്രസല്‍കുമാര്‍ എന്ന മുഹമ്മദ് ഷെരീഫ്(29), കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികള്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.[www.malabarflash.com]
ഇവരില്‍ മുഹമ്മദ് ഷെരീഫിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഷെരീഫിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതികളെ പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റി. കാഞ്ഞങ്ങാട് റെയില്‍വെ ഗേറ്റിന് സമീപത്തെ ഓടുമേഞ്ഞ കെട്ടിടം കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച വൈകുന്നേരം കെട്ടിടത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു.
പെണ്‍വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാരനാണ് അറസ്റ്റിലായ മുഹമ്മദ് ഷെരീഫ്. രണ്ടുമാസം മുമ്പാണ് പെണ്‍വാണിഭത്തിനായി ഈ കെട്ടിടം വാടകയ്ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവതികളെ ഇവിടെയെത്തിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment