കോഴിക്കോട്: നിരോധനം ലംഘിച്ച് സ്കൂൾ സമയത്ത് ഓടിയ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ അധ്യാപികയും മകളും മരിച്ചു. ആനയാംകുന്ന് സ്വദേശി മുക്കം ഓർഫനേജ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ മുണ്ടോട്ട് മജീദിന്റെ ഭാര്യ ഷീബ(42), മകൾ ഓർഫനേജ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ഹിഫ്ത്ത മജീദ് (13) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇരുവരും സ്കൂളിലേക്കു പോകും വഴി ബുധനാഴ്ച രാവിലെ എട്ടരയോടെ മുക്കം കടവ് പാലത്തിനു സമീപമായിരുന്നു അപകടം.
ആനയാംകുന്ന് ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ടിപ്പർ ലോറി പാഴൂർതോട്ടം പള്ളിക്കു സമീപത്ത് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഷീബയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. ഷീബ സംഭവ സ്ഥലത്തും മകൾ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും മരിച്ചു.
അപകടത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ടിപ്പർ ലോറി അടിച്ചു തകർത്തു. മുക്കം അരീക്കോട് റോഡിൽ പിസി ജംക്‌ഷനിൽ സംസ്ഥാന പാത ഉപരോധിക്കുകയും പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.
മരിച്ച ഹിഫ്ത്തയുടെ സഹോദരങ്ങൾ : ദിൽബർ, ദാനിഷ്, നിഹാല. മലപ്പുറം ജില്ലയിലെ കുനിയിൽ പരേതനായ പി.കെ. അഹമ്മദ് കുട്ടിയുടെയും പള്ളിപറമ്പൻ മറിയുമ്മയുടെയും മകളാണ് ഷീബ. സഹോദരങ്ങൾ: മുനീർ ബാബു, ഹഫ്സത്ത് (ഖത്തർ), നൂർജഹാൻ (അധ്യാപിക).
ആനയാംകുന്ന് ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ടിപ്പർ ലോറി പാഴൂർതോട്ടം പള്ളിക്കു സമീപത്ത് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഷീബയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. ഷീബ സംഭവ സ്ഥലത്തും മകൾ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും മരിച്ചു.
അപകടത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ടിപ്പർ ലോറി അടിച്ചു തകർത്തു. മുക്കം അരീക്കോട് റോഡിൽ പിസി ജംക്‌ഷനിൽ സംസ്ഥാന പാത ഉപരോധിക്കുകയും പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.
മരിച്ച ഹിഫ്ത്തയുടെ സഹോദരങ്ങൾ : ദിൽബർ, ദാനിഷ്, നിഹാല. മലപ്പുറം ജില്ലയിലെ കുനിയിൽ പരേതനായ പി.കെ. അഹമ്മദ് കുട്ടിയുടെയും പള്ളിപറമ്പൻ മറിയുമ്മയുടെയും മകളാണ് ഷീബ. സഹോദരങ്ങൾ: മുനീർ ബാബു, ഹഫ്സത്ത് (ഖത്തർ), നൂർജഹാൻ (അധ്യാപിക).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment