Latest News

കെ.എസ്.ടി.പി.അവഗണന ഉദുമയില്‍ പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു

ഉദുമ: കാസര്‍കോട്- കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയില്‍ ഉദുമ ടൗണില്‍ കെ.എസ്.ടി.പി ക്ക് വേണ്ടി ആര്‍.ഡി.എസ് എന്ന കമ്പനി നടത്തി വരുന്ന റോഡ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടും അപകടങ്ങള്‍ തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു.[www.malabarflash.com]

ഉദുമ സിണ്ടിക്കേറ്റ് ബാങ്ക് മുതല്‍ സഹകരണ ബാങ്ക് വരെ തീര്‍ത്ത പ്രതീകാത്മക ഡിവൈഡറില്‍ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍,  ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദ് ഷരീഫ്, ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.വി.ഹരിഹര സുധന്‍, കണ്‍വീനര്‍ ഫറൂഖ് കാസ്മി, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രഭാകരന്‍ തെക്കേക്കര, കെ. സന്തോഷ് കുമാര്‍, മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, കെ.വി.അപ്പു, ചന്ദ്രന്‍ നാലാം വാതുക്കല്‍, രജിത അശോകന്‍, ബീവി അഷറഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ഉദുമക്കാര്‍ കൂട്ടായ്മ അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍, ബഹുജനങ്ങള്‍ ഓട്ടോ- ടാക്‌സി ഡൈവര്‍മാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അണിനിരന്നു.
ഉദുമയിലെ ജനങ്ങളുടെയും ഉദുമ ടൗണില്‍ കൂടിയുള്ള വഴിയാത്രക്കാരുടെയും ജീവന്‍ സംരക്ഷിക്കുന്നതിനും ഈ സംസ്ഥാന പാത അപകട രഹിതമാക്കുന്നതിനും വേണ്ടി ഉദുമയിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യമായ ഡിവൈഡര്‍ സ്ഥാപിക്കുന്നതു വരെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരരംഗത്ത് ഉണ്ടാകുമെന്ന് മനുഷ്യ ഡിവൈഡറില്‍ അണിനിരന്നവര്‍ പ്രതിജ്ഞയെടുത്തു. 

ഈ സമരം സൂചന മാത്രമാണെന്നും ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു കിട്ടിയില്ലെങ്കില്‍ വരും നാളുകളില്‍ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നല്‍കി.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.