Latest News

സൗഹൃദക്കൂട്ടൊരുക്കി ഉദുമ സ്‌കൂളില്‍ ഇഫ്താര്‍ സംഗമം

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമൊരുക്കിയ ഇഫ്താര്‍ സംഗമം സൗഹൃദ സംഗമമായി. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.[www.malabarflash.com]

സമകാലിക സാഹചര്യത്തില്‍ മതനിരപേക്ഷത ക്ക് ശക്തി പകരാന്‍ ഇഫ്താര്‍ കൂട്ടായ്മകളിലൂടെ കഴിയുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.വി. അഷറഫ് സ്വാഗതം പറഞ്ഞു.

നാലാം വാതുക്കല്‍ ഫാറൂഖ് ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ റസാഖ് നഹീമി ഗൂഢല്ലൂര്‍ അനുഗ്രഹ പ്രഭാഷണവും കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണവും നടത്തി.

ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പ്രഭാകരന്‍ തെക്കേക്കര, കെ.സന്തോഷ് കുമാര്‍, മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, രജിത അശോകന്‍, ഹെഡ്മാസ്റ്റര്‍ എം.കെ.വിജയകുമാര്‍, കെ.എ. ഗഫൂര്‍ മാസ്റ്റര്‍, എം.ബി.അബ്ദുല്‍ കരീം, സ്റ്റാഫ് സെക്രട്ടറി പി.വി.വിനോദ് കുമാര്‍ പ്രസംഗിച്ചു.
വിദ്യാര്‍ത്ഥികളായ യാസര്‍ അറഫാത്ത്, ഇബ്രാഹിം ബാദുഷ, മുഹമ്മദ് ജാസിം ജിയാദ്, യു.എ.ജാബിര്‍, ബി.എസ് സുഫൈല്‍ ,അബൂബക്കര്‍ , സലാം ബങ്കണ,ഷക്കീല്‍ നേതൃത്വം നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.