Latest News

ഉള്ളാൾ ദർഗയിലെത്തിയ രണ്ടുയുവാക്കളെ കടലിൽ കാണാതായി

ഉള്ളാൾ: തീർഥാടക സംഘത്തിലെ അംഗമായ രണ്ടു യുവാക്കളെ കടലിൽ വീണു കാണാതായി. തുംകൂർ സിറ സ്വദേശികളായ അയാസ് (ഛോട്ടു–20), ഷാരൂഖ് (19) എന്നിവരെയാണു കാണാതായത്.[www.malabarflash.com] 

ഉള്ളാൾ ദർഗയിലെത്തിയ പത്തംഗ സംഘത്തിൽ പെട്ടവരാണിവർ. ദർഗ സന്ദർശിച്ച ശേഷം മൊഗവീരപട്ടണ ബീച്ചിലെത്തി. കടലിൽ കുളിക്കുന്നതിനിടെ സംഘത്തിലെ അഞ്ചുപേർ തിരയിൽ പെട്ടു. മൂന്നു പേരെ നാട്ടുകാർ രക്ഷിച്ചു. 

കാണാതായവർക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.




Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.