Latest News

ബേക്കല്‍ പാലത്തിലെ കെ.എസ്.ടി.പി റോഡില്‍ വിള്ളല്‍

ബേക്കല്‍: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കെ.എസ്.ടി.പി. റോഡ് അവസാനഘട്ട പണി നടക്കവെ ബേക്കല്‍ പാലത്തിലെ റോഡില്‍ വിള്ളല്‍. കെ.എസ്.ടി.പി. പാലത്തെ അവഗണിച്ചെന്ന വ്യാപകപരാതി ഉയരുന്നതിനിടെയാണ് റോഡ് പൊട്ടിപ്പൊളിയാനും തുടങ്ങിയത്.[www.malabarflash.com]

കോടികള്‍ ചെലവിട്ട്‌ റോഡ്പണി നടത്തിയിട്ടും കൈവരിയും നടപ്പാതയും തകര്‍ന്ന ബേക്കല്‍ പാലത്തെ തിരിഞ്ഞുനോക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന നിലയിലായിരിക്കുകയാണ് ഈ പാലം. ഇതേ പറ്റി 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീരദേശ വികസനവകുപ്പും വിനോദസഞ്ചാര വകുപ്പും തീരദേശപാതയെ ആധുനികരീതിയില്‍ നവീകരിച്ചപ്പോഴും പ്രധാന പാലമായ ബേക്കല്‍ പാലത്തെ അവഗണിച്ചു. കെ.എസ്.ടി.പി.യും ഇത് ആവര്‍ത്തിച്ചു.

ഒരുമഴക്കാലത്തെപ്പോലും പ്രതിരോധിക്കാന്‍ പറ്റാത്തവിധം റോഡ് പൊളിഞ്ഞ് തുടങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കി. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നുപോകുന്നത്. പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള നടപ്പാത പൂര്‍ണമായും തകര്‍ന്നനിലയിലാണ്. പാലത്തിന്റെ കൈവരികളുടെ ബലക്ഷയവും തകര്‍ച്ചയും അപകടഭീക്ഷണിയുയര്‍ത്തുന്നു. 

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബേക്കല്‍ കോട്ടയിലേക്കും കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കുമുള്ള പ്രധാന പാതയാണിത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.